തിരുവനന്തപുരം : മാര്‍ച്ച് ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കും വാക്സിന് ലഭിക്കും.
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.
45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ ബാധിച്ചവര്‍ ,വൃക്ക രോഗമുള്ളവര്‍ ,ഹൃദ്രോഗമുള്ളവര്‍ ,പ്രമേഹ രോഗികള്‍ ,അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരെയായിരിക്കും പരിഗണിക്കുക.
ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
കോവിഡ് വാക്സിന് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?
*രെജിസ്ട്രേഷന് ആദ്യമായി കോവിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
*നിങ്ങളുടെ മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്കി രെജിസ്റ്റര്‍ ചെയുക.
*ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങുക
*ഒരു അക്കൗണ്ടില്‍ തന്നെ കുടുംബാംഗങ്ങളുടെയും പേര് രജിസ്റ്റര്‍ ചെയ്യാം
*വാക്സിനേഷന് സെന്ററും ലഭ്യമായ ദിവസവും തിരഞ്ഞെടുക്കുക
*റഫറന്‍സ് ഐഡി സൂക്ഷിച്ചു വയ്ക്കുക. ഇതുപയോഗിച്ചാണ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കുക.
*45 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടിവരും.
വാക്സിന് കേന്ദ്രങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം ?
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്സിന് സ്വീകരിക്കാന്‍ സംവിധാനമുണ്ട് . ഏത് കേന്ദ്രം സ്വീകരിക്കണമെന്നത് വ്യക്തികള്‍ക്ക് തീരുമാനിക്കാം. ഇതിനായി 20,000 സ്വകാര്യ ആശുപതികളാണ് സജ്ജമാകുന്നത്. സര്‍ക്കാര്‍ ആശുപതികളില്‍ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിലെ ഫീസ് നിരക്ക് എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അറിയിക്കും.
കര്‍ണാടക വാക്ക് പാലിച്ചില്ല; അതിര്‍ത്തിയിലെ നിയന്ത്രണത്തിന് അയവില്ല.
രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും വാക്സിന് സ്വീകരിക്കാം. തിരിച്ചറിയല്‍ കാര്‍ഡിനുള്ള സ്ഥലം തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് കേരളത്തിലുള്ള ആള്‍ക്ക് തമിഴ് നാട്ടിലോ കര്‍ണാടകത്തിലോ കുത്തിവയ്പ്പെടുക്കാം.
- ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
- പയ്യന്നൂര്‍-രാജഗിരി-ബാഗ്ലൂര് പാത സാദ്ധ്യത പഠനവുമായി ബി.ജെ.പി
- കര്‍ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നിർബന്ധമാക്കുന്നു
- കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം