കണ്ണൂര്‍: കര്‍ണാടക സര്‍ക്കാര്‍ വീണ്ടും മലക്കം മറിഞ്ഞു. കര്‍ണാടകയിലേക്കു കടക്കുന്നതിന് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള തീരുമാനത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നും നടപ്പിലായില്ല.
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.
ഇതോടെ മാക്കൂട്ടം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ അഞ്ചാം ദിവസവും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ പെരുവഴിയില്‍ കഴിയുകയാണ്. സ്ഥിര യാത്രക്കാര്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും ഇളവ് അനുവദിക്കുമെന്നായിരുന്നു കര്‍ണാടക ഉപമുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിന് നല്‍കിയ ഉറപ്പ്.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍
ഇതനുസരിച്ച് ഒട്ടേറെ പേര്‍ ഇന്ന് രാവിലെ തന്നെ മാക്കൂട്ടത്ത് എത്തിയെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഇല്ലാത്ത ആരെയും കടത്തിവിടില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടു തന്നെയാണ് ചെക്ക് പോസ്റ്റ് അധികൃതര്‍ സ്വീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും മണിക്കൂറുകളോളം ചെക്ക്പോസ്റ്റില്‍ പിടിച്ചിടുന്ന അവസ്ഥയാണ് ഉള്ളത്.
ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ജീവനക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ കൊവിഡ് പരിശോധനാ ഫലം വെണമെന്നാണ് ചെക്ക്പോസ്റ്റ് അധികൃതര്‍ പറയുന്നത്. ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ഇല്ലാത്തവരെ കടത്തി വിടേണ്ടെന്നാണ് കുടക് ഡെപ്യൂട്ടി കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ചെക്ക് പോസ്റ്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.