ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.
ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്ബനി സ്ഥാപകന്‍ ക്യാപ്‌റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമായിരുന്നു ‘സൂരറൈ പോട്ര്. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്ക് കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുളള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൊവിഡ് പ്രതിസന്ധിയുളളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുളള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസാഞ്ചല്‍സില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. അടുത്ത ഘട്ടത്തില്‍ ഈ മാസം 28 മുതല്‍ യു എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം