ബെംഗളൂരു • ചിക്കമഗളൂരു സരപ്പനഹള്ളി മൊറാർജി ദേശായി മോഡൽ റസിഡൻഷ്യൽ സ്കൂ ളിൽ 17 വിദ്യാർഥികൾക്ക് കോവി ഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഒരാഴ്ചയ്ക്കിടെ കോവിഡ് ക്ലസ്റ്ററായി അടച്ചു പൂട്ടുന്ന നാലാമത്തെ വിദ്യാലയമാണിത്. 12 വരെ ക്ലാസുകളിൽ പൂർണ തോതിൽ ഓഫ് ലൈൻ ക്ലാസു കൾ നടത്താൻ സർക്കാർ അനുമ തി നൽകിയ സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിലെ കോവിഡ് വ്യാപനം രക്ഷിതാക്കൾക്ക് ആശങ്കയായി.
മൊറാർജി ദേശായി സ്കൂൾ ഹോസ്റ്റലിലെ 170 വിദ്യാർഥികൾ പരിശോധിച്ചതിൽ നിന്നാണ് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇതിൽ 2 വിദ്യാർഥികളിൽ മാത്ര ൽ പ്രകടമായ ലക്ഷണങ്ങളുള്ളൂ. മറ്റു വിദ്യാർഥികളെ സ്കൂൾ സ്കൂൾ ഹോസ്റ്റലിൽ തന്നെ കൊറന്റൈനിൽ പ്രവേശിപ്പിച്ചതായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.എ.എച്. കെ മഞ്ജു പറഞ്ഞു.