Home തിരഞ്ഞെടുത്ത വാർത്തകൾ യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയില്‍ വിദ്യാർഥിനികളെ ക്ലാസില്‍ കയറി യന്ത്രവാള്‍ ഉപയോഗിച്ച്‌ ആക്രമിച്ച കേസിലെ പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി.പൊലിസ് വെടിവയ്പ്പിലാണ് പ്രതിയായ ഹേമന്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത്.കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.

രക്തയോട്ടം കുറഞ്ഞതിനാല്‍ പ്രതിയുടെ വലതുകാലും അപകടാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഞായറാഴ്ച ആത്മകുർ വനമേഖലയ്ക്ക് സമീപം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് വെടിയുതിർത്തത്. സർക്കിള്‍ ഇൻസ്പെക്ടറെ പ്രതി കത്തികൊണ്ട് ആക്രമിച്ചതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് പൊലിസ് പറയുന്നു.അതേസമയം പ്രതി ബോധവാനാണെന്നും പ്രതികരിക്കുകയും ചികിത്സയോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group