42
ബെംഗളൂരു: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരേ നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ പാകിസ്ഥാനിലെ രാഷ്ട്രീയക്കാരും ഇന്ത്യാവിരുദ്ധ ശക്തികളുമാണെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.ബെംഗളൂരുവില്‍ മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണു കേന്ദ്രമന്ത്രിയുടെ ആരോപണം.സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് അമേരിക്കയില്‍നിന്നും സഹസ്ഥാപകൻ അശുതോഷ് ടാങ്കെക്ക് പാക്കിസ്ഥാനില്‍നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യാവിരുദ്ധ സംഘടനകളും വിദേശഫണ്ട് സ്വീകരിക്കുന്ന ഗ്രൂപ്പുകളും ചേർന്ന് ബോധപൂർവം വ്യാജപ്രചാരണങ്ങള്‍ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.