Home Featured 5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു

5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു

by admin

മൈസൂര്‍: പ്രീ വെഡിംഗ് ഫോട്ടോഷൂട്ടിംഗിനിടെ വള്ളം മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ചന്ദ്രു (28), ശശികല (20) എന്നിവരാണ് കാവേരി നദിയില്‍ മുങ്ങിമരിച്ചത്. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവിന്റെയും ശശികലയുടെയും വിവാഹം നവംബര്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. മൈസൂരില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം എത്തിയ ഇരുവരും മുഡുക്കുത്തോരെ മലികാര്‍ജുന സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വള്ളങ്ങളില്‍ മറുകരയിലുള്ള റിസോര്‍ട്ടിലേയ്ക്ക് പോകുകയായിരുന്നു.

കർണാടക കോവിഡ് അപ്ഡേറ്റ്

കരയില്‍ നിന്ന് 30 മീറ്ററോളം പിന്നിട്ട ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഹൈഹീല്‍ ചെരുപ്പിട്ടിരുന്ന ശശികല നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേയ്ക്ക് വീണു. ചന്ദ്രു ശശികലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വള്ളം പൂര്‍ണമായി മറിഞ്ഞു. ചന്ദ്രുവും ഒപ്പമുണ്ടായിരുന്ന ബന്ധുവും വള്ളം തുഴഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയും നദിയിലേയ്ക്കു വീണു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു. മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം പൊലീസും മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്ന് പുറത്തെടുത്തത്.

You may also like

Leave a Comment

Join Our WhatsApp Group