Home Featured അഞ്ചാം തവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന്

അഞ്ചാം തവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന്

by admin

13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫൈനല്‍ കളിക്കുന്നത്. പോണ്ടിംഗും ശ്രേയാസും പിന്നെ കുറച്ച്‌ യുവാക്കളും ചേര്‍ന്ന് ഡല്‍ഹിയെ അത്ര അടുത്തെത്തിച്ചു. സീസണില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയെടുത്താല്‍ ശ്രേയാസ് അയ്യര്‍ വ്യക്തിപരമായി അതില്‍ ഒന്നാമതാണ്. വര്‍ഷങ്ങള്‍ കഴിയും തോറും എക്സ്പീരിയന്‍സ് വര്‍ധിക്കും. സമ്മര്‍ദ്ദ ഘട്ടങ്ങളെ എങ്ങനെ ടാക്കിള്‍ ചെയ്യണമെന്ന് പഠിക്കും. അങ്ങനെയൊക്കെയാണ് ഒരു ചാമ്ബ്യന്‍ ടീം ഉദയം കൊള്ളുന്നത്.

മുംബൈ ഇന്ത്യന്‍സ് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ആയതല്ല. സ്കൗട്ടിംഗിലൂടെ കണ്ടെത്തി ടീമിലെത്തിച്ച താരങ്ങളൊക്കെയാണ് ഇപ്പോള്‍ ടീമിന്‍്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് തല ഉയര്‍ത്തി രണ്ടാം സ്ഥാനം ഏറ്റുവാങ്ങാം. നിങ്ങള്‍ പരാജയപ്പെട്ടത് മുംബൈ ഇന്ത്യന്‍സിനോടാണ്.

പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്റ്റത്തില്‍ 61 റണ്‍സ് നേടിയ മുംബൈ മത്സരം പകുതി ജയിച്ചുകഴിഞ്ഞിരുന്നു. ഫൈനലുകള്‍ ഒരുപാട് കളിച്ച മുംബൈ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ കളിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നിര്‍ണായക മത്സരത്തില്‍ ഫോമിലേക്കുയര്‍ന്നു. ഇഷാന്‍ കിഷന്‍ പക്വത കൊണ്ട് വീണ്ടും അതിശയിപ്പിച്ചു. ഒടുവില്‍ അനായാസം ജയം, കിരീടം.

തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ജസ്പ്രീത് ബുംറ- നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍. ഹര്‍ദ്ദിക് പാണ്ഡ്യ- നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. കൃണാല്‍ പാണ്ഡ്യ- ടി-20 ടീമില്‍ വന്നും പോയിയും ഇരിക്കുന്നു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചഹാര്‍ എന്നീ മൂന്ന് താരങ്ങള്‍ ഏറെ വൈകാതെ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനുള്ളവര്‍. യൂ സീ ദി ഐറണി? ഇവരെയെല്ലാം മുംബൈ ഇന്ത്യന്‍സ് വളര്‍ത്തിയെടുത്തതാണ്. സൂര്യ മുംബൈക്ക് മുന്‍പും ഐപിഎലില്‍ കളിച്ച്‌ പ്രതിഭ തെളിയിച്ചിരുന്നെങ്കിലും ഏറെ സുപ്രധാനമായ മൂന്നാം നമ്ബറിലിറക്കി ഒരു മാച്ച്‌ വിന്നറാക്കി മാറ്റിയത് മുംബൈ തന്നെയായിരുന്നു. അത്ര ശക്തമായ ഒരു കോര്‍ ഗ്രൂപ്പ് ഉണ്ട് എന്നതാണ് മുംബൈയുടെ ജയം.

യുവ ക്യാപ്റ്റന്‍. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക്. പ്രമുഖ താരങ്ങളുടെ ഫോമൗട്ട്. ഡല്‍ഹിക്ക് ഒട്ടേറെ ആശങ്കയുണ്ടായിരുന്നു. സക്കന്‍ഡ് ഹാഫില്‍ ചക്രം ഊരിപ്പോയ ഒരു കൈവണ്ടിയായിരുന്നു ഡല്‍ഹി. പക്ഷേ, മുംബൈ അഞ്ചാം കിരീടമുയര്‍ത്തി നില്‍ക്കുന്ന ഈ വേളയില്‍ അവരെ പരാമര്‍ശിക്കാതെ പോവാനാവില്ല.

13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫൈനല്‍ കളിക്കുന്നത്. പോണ്ടിംഗും ശ്രേയാസും പിന്നെ കുറച്ച്‌ യുവാക്കളും ചേര്‍ന്ന് ഡല്‍ഹിയെ അത്ര അടുത്തെത്തിച്ചു. സീസണില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയെടുത്താല്‍ ശ്രേയാസ് അയ്യര്‍ വ്യക്തിപരമായി അതില്‍ ഒന്നാമതാണ്. വര്‍ഷങ്ങള്‍ കഴിയും തോറും എക്സ്പീരിയന്‍സ് വര്‍ധിക്കും. സമ്മര്‍ദ്ദ ഘട്ടങ്ങളെ എങ്ങനെ ടാക്കിള്‍ ചെയ്യണമെന്ന് പഠിക്കും. അങ്ങനെയൊക്കെയാണ് ഒരു ചാമ്ബ്യന്‍ ടീം ഉദയം കൊള്ളുന്നത്.

മുംബൈ ഇന്ത്യന്‍സ് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ആയതല്ല. സ്കൗട്ടിംഗിലൂടെ കണ്ടെത്തി ടീമിലെത്തിച്ച താരങ്ങളൊക്കെയാണ് ഇപ്പോള്‍ ടീമിന്‍്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് തല ഉയര്‍ത്തി രണ്ടാം സ്ഥാനം ഏറ്റുവാങ്ങാം. നിങ്ങള്‍ പരാജയപ്പെട്ടത് മുംബൈ ഇന്ത്യന്‍സിനോടാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group