Home Featured സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ മുംബൈ പോലീസില്‍ പരാതി

സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ മുംബൈ പോലീസില്‍ പരാതി

നഗ്ന ഫോട്ടോഷൂട്ട് നടത്തി ഓണ്‍ലൈനില്‍ പങ്കുവെച്ച ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് നിയമ കുരുക്കിലേക്ക്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ നടനെതിരെ മുംബൈ പോലീസില്‍ പരാതി.

പേപ്പര്‍ മാഗസിനു വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത് മുതല്‍ തരംഗമായിരുന്നു. നിരവധി താരങ്ങള്‍ അനുകൂലിച്ചപ്പോള്‍ നിരവധി പേര്‍ അതൃപ്തിയും അറിയിച്ചു. സമാനമായ ചിത്രങ്ങള്‍ സ്ത്രീകള്‍ പങ്കുവെച്ചാല്‍ അഭിനന്ദിക്കപ്പെടുമായിരുന്നോ എന്ന് ബംഗാളി നടിയും ടിഎംസി എംപിയുമായ മിമി ചക്രവര്‍ത്തി ചോദിച്ചു.

എന്റെ പ്രിയപ്പെട്ട രണ്‍വീറിനെക്കുറിച്ച്‌ മോശമായി ഒന്നും പറയുന്നില്ല. അതിനാല്‍ തന്നെ ഈ ചോദ്യം സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്നായിരുന്നു റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ രണ്‍വീറിന്റെ നായികയായി എത്തുന്ന ആലിയ ഭട്ടിന്റെ പ്രതികരണം. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. രണ്‍വീര്‍ യഥാര്‍ത്ഥത്തില്‍ നമുക്കെല്ലാവര്‍ക്കും എന്നേക്കും പ്രിയപ്പെട്ടവനാണ്. സിനിമകള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള അവന് നാം സ്‌നേഹം മാത്രമേ നല്‍കാവൂ എന്നായിരുന്നു ആലിയ പറഞ്ഞത്.

ഇരുവശത്തും സൂപ്പര്‍ നായികമാര്‍, ആഡംബരകാര്‍, ബുള്ളറ്റ് റാലി: പുതുമുഖ നായകന് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്

കൊച്ചി: അമ്ബത്തിരണ്ടുകാരനായ പുതുമുഖ നായകനു കൊച്ചി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്.ഇരുവശത്തും സൂപ്പര്‍ നായികമാരും പൂമാലയും ആഡംബരക്കാറിന് മുന്നില്‍ അകമ്ബടിയായി ബുള്ളറ്റില്‍ ലെജന്‍ഡ് സിനിമയുടെ പോസ്റ്റര്‍ ഉള്ള വെള്ള ടീഷര്‍ട്ട് ധരിച്ച യുവാക്കളും അണിനിരന്നാണ് ചില്ലറ വ്യാപാര മേഖലയില്‍ തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന, കോടികള്‍ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനായ ശരവണന്‍ അരുള്‍ എന്ന ലെജന്‍ഡ് ശരവണനു ഗംഭീര വരവേല്‍പ്പ് നല്‍കിയത്.

ലെജന്‍ഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ശരവണന്‍ അരുള്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. നടി ലക്ഷ്മി റായ് അടക്കമുള്ളവര്‍ താരത്തിനൊപ്പമുണ്ട്. അമ്ബത്തിരണ്ടുകാരനായ ശരവണന്റെ അരങ്ങേറ്റ ചിത്രമാണ് ‘ദ് ലെജന്‍ഡ്’.

നായികയായി നടിയും മോഡലും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്ന ഉര്‍വശി റൗട്ടേലയും മോഡല്‍ ഗീതിക തിവാരിയും എത്തുന്നു. സുമന്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ ലെജന്‍ഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്ബി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിവരുമുണ്ട്. മലയാളത്തില്‍ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്. അന്തരിച്ച നടന്‍ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നു കൂടിയാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group