ബംഗളൂരു: വൈദ്യുതിവിതരണ കമ്ബനിയായ ബെസ്കോമിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ് സേവനങ്ങള്‍ നവംബര്‍ 24 മുതല്‍ 26വരെ തടസ്സപ്പെടും.സോഫ്റ്റ്വെയര്‍ പരിഷ്കരണത്തിന്റെ ഭാഗമായാണിത്. ഈ ദിവസങ്ങളില്‍ വൈദ്യുതിബില്‍, പരാതി നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ബെസ്കോം അറിയിച്ചു.
അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു+
നഗരത്തിലെ എസ്.പി റോഡിലെ കുമ്ബര്‍പേട്ടിലെ അഞ്ചുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു.ഇടുങ്ങിയ റോഡുകളടക്കമുള്ള അസൗകര്യങ്ങള്‍മൂലം രാത്രിയും തീ അണക്കാൻ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ മുന്നാംനിലയില്‍നിന്ന് ആദ്യം തീപിടിത്തമുണ്ടായത്. സമീപത്തുള്ളവര്‍ അഗ്നിശമനരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ എത്തിയത്.നിരവധി ഷോപ്പുകളും പ്ലാസ്റ്റിക് ഗോഡൗണുമാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഷീറ്റുകൊണ്ടുണ്ടാക്കിയ വീട്ടില്‍ ദമ്ബതികള്‍ താമസിച്ചിരുന്നു. ഈ കെട്ടിടത്തിലെ ഒരു ഷോപ്പിലെ ജോലിക്കാരനും ഭാര്യ കവിതയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. തീപടര്‍ന്ന സമയം കവിതയായിരുന്നു വീടിനകത്തുണ്ടായിരുന്നത്.
താഴെയുണ്ടായിരുന്നവര്‍ ഏണിവെച്ചും സാരി കെട്ടിയുമാണ് ഇവരെ രക്ഷിച്ചത്. തീരെ ഇടുങ്ങിയ റോഡുകളും കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് തീ അണക്കാൻ ഏറെ വൈകുന്നതിന് കാരണമായത്. തീപിടിത്ത കാരണം ഇതുവരെ കെണ്ടത്താനായിട്ടില്ല. ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്ന് സംശയം.