Home കർണാടക വസ്തു വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇപ്പോള്‍ വേണം; ബെംഗളൂരുവില്‍ വസ്തുവില 40 ശതമാനം ഉയര്‍ന്നേക്കും, കാരണം യെല്ലോ – പിങ്ക് ലൈനുകള്‍

വസ്തു വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇപ്പോള്‍ വേണം; ബെംഗളൂരുവില്‍ വസ്തുവില 40 ശതമാനം ഉയര്‍ന്നേക്കും, കാരണം യെല്ലോ – പിങ്ക് ലൈനുകള്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഭൂമിവില വർഷം തോറും ഉയരുകയാണ്. നഗരം വികസിക്കുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ് വിപണിയിലുണ്ടാകുന്ന കുതിച്ചുച്ചാട്ടം വസ്തു – വകകളുടെ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.ബെംഗളൂരുവിലെ ജെപി നഗർ, ബന്നാർഘട്ട എന്നിവടങ്ങളില്‍ അടുത്ത രണ്ട് വർഷത്തിനുള്ളില്‍ വസ്തുവില 20 ശതമാനം മുതല്‍ 40 ശതമാനം വരെ ഉയരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ബെംഗളൂരുവിലെ ഈ വിലക്കയറ്റത്തിന് കാരണം നമ്മ മെട്രോയുടെ ഭാഗമായി വരാനിരിക്കുന്ന യെല്ലോ, പിങ്ക് ലൈനുകളാണ്. ബെംഗളൂരു മെട്രോ യെല്ലോ, പിങ്ക് ലൈനുകള്‍ പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനാകും. അതിവേഗം നഗരത്തിൻ്റെ വിവിധ കോണുകളില്‍ എത്തിച്ചേരാനാകും. പാത കടന്നുപോകുന്ന ഭാഗങ്ങളിലെ സാമ്ബത്തിക – വ്യാവസായിക വളർച്ച ഇതിലൂടെ സാധ്യമാകും. ഐടി സ്ഥാപനങ്ങളും വൻകിട കമ്ബനികളും ഈ ഭാഗങ്ങളില്‍ ഓഫീസ് തുറക്കാൻ എത്തുകയും ചെയ്യും.യെല്ലോ, പിങ്ക് ലൈനുകള്‍ പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലേക്കും പുറത്തേക്കുമുള്ള യാത്ര സുഗമാമാകും. നിരത്തിലെ ട്രാഫിക് കുരുക്കില്‍ നിന്ന് മോചനം ലഭ്യമാകുകയും ചെയ്യും. ഇതോടെ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് താമസിക്കാനായി എത്താനുള്ള സാധ്യതയും ഉയരും.

ഐടി പ്രൊഫഷണലുകള്‍ക്കും നിക്ഷേപകർക്കുമാകും സാധ്യതകള്‍ കൂടുതല്‍. യെല്ലോ ലൈൻ ഇലക്‌ട്രോണിക് സിറ്റി പോലുള്ള ഐടി ഹബ്ബുകളുമായി ബന്ധിപ്പിക്കും. പിങ്ക് ലൈൻ ബെംഗളൂരുവിൻ്റെ നഗരമധ്യത്തിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കും. ഇതോടെ ജെപി നഗറിനും ബന്നാർഘട്ട റോഡിനും ചുറ്റുമുള്ള അപ്പാർട്ടുമെന്റുകള്‍, പ്ലോട്ടുകള്‍, വാണിജ്യ കടകള്‍ എന്നിവയുടെ വിലകള്‍ കുതിച്ചുയരും.ബെംഗളൂരുവില്‍ ഒരു വീടോ പ്ലോട്ടോ വാങ്ങാൻ പദ്ധതിയുള്ളവരാണെങ്കില്‍ വൈകാതെ സ്വന്തമാക്കുന്നതാണ് ഉചിതമെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധർ വ്യക്തമാക്കി. വിലകള്‍ ഇനിയും വർധിക്കുന്നതിന് മുൻപ് നിക്ഷേപം നടത്തുന്നത് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 40 ശതമാനം വരെ ലാഭം നേടാൻ സഹായിക്കും. ഈ പ്രദേശങ്ങളിലെ വാടക നിരക്കുകള്‍ ഇതിനകം തന്നെ വർധിക്കുകയാണ്.പ്രോപ്പർട്ടി വിലകള്‍ കുതിച്ചുയരുമ്ബോള്‍ സാധാരണക്കാർക്ക് ഈ മേഖലകളില്‍ വീട് എന്ന സ്വപ്നം ഇല്ലാതാകുകയാണ്. ആവശ്യം ഉയർന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അതിവേഗത്തില്‍ നടക്കുകയാണ്. അതിനാല്‍ തന്നെ വില വർധ ആരംഭിച്ചുകഴിഞ്ഞു.പ്രദേശത്ത് ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ വില കുറയാനുള്ള സാധ്യത വിരളമാണ്. ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിൻ്റെ കരുത്തായ നമ്മ മെട്രോ വികസനം ദക്ഷിണ ബെംഗളൂരുവിൻ്റെ വികസനത്തെയാകെ ബാധിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group