Home കർണാടക ബെംഗളൂരു രണ്ടാം വിമാനത്താവളം കനകപുരയില്‍ വന്നേക്കും; നഗരത്തില്‍ നിന്ന് കൂടുതല്‍ എളുപ്പമെന്ന് ശിവകുമാര്‍‌

ബെംഗളൂരു രണ്ടാം വിമാനത്താവളം കനകപുരയില്‍ വന്നേക്കും; നഗരത്തില്‍ നിന്ന് കൂടുതല്‍ എളുപ്പമെന്ന് ശിവകുമാര്‍‌

ബെംഗളൂരു: രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം കനകപുര റോഡിലെ രണ്ട് പ്ലോട്ടുകളില്‍ എത്തി നില്‍ക്കുന്നതായി റിപ്പോർട്ട്.കനകപുര റോഡില്‍ നേരത്തെ തന്നെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥലങ്ങളാണ് ഇപ്പോള്‍ അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നത്. ഇവിടേക്ക് ബെംഗളൂരു നഗരത്തില്‍നിന്ന് എത്തിച്ചേരാനുള്ള എളുപ്പമാണ് പ്രധാന കാര്യം. മറ്റൊന്ന് നിലവിലെ മറ്റ് വിമാനത്താവളത്തിന്റെ വ്യോമാതിർത്തിയുമായി ആവശ്യമായ അകലം പാലിക്കാൻ കഴിയുമെന്നതും ഗുണമാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്ക് ഇത് വളരെ ആവശ്യമാണ്.തെക്കൻ ബെംഗളൂരുവില്‍ തന്നെയാണ് വിമാനത്താവളം വേണ്ടതെന്ന നിലപാടിന് ഈയിടെയായി ശക്തി കൂടിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഈ നിലപാടുകാരനാണ്.മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി കണ്ടു വെച്ചിരിക്കുന്നത്.

ഇവയുടെ സാധ്യത പഠിക്കാൻ സംസ്ഥാന സർക്കാർ അടുത്തിടെ സിംഗപ്പൂരിലെ ഒരു കണ്‍സള്‍ട്ടൻസി സ്ഥാപനമായ മെയിൻഹാർട്ട് ഇപിസിഎമ്മിനെ തിരഞ്ഞെടുത്തിരുന്നു. ഇവരുടെ കൂടി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം.കനകപുര റോഡിലുള്ള ചുഡഹള്ളി, സോമനഹള്ളി എന്നീ ഭാഗങ്ങളാണ് വിമാനത്താവളത്തിനായി കണ്ടു വെച്ചിരിക്കുന്നത്. ഇവിടെ 4,800-5,000 ഏക്കർ വലിപ്പമുള്ള പ്ലോട്ടുണ്ട്. അതേസമയം നെലമംഗലയ്ക്കടുത്തു് വിമാനത്താവളത്തിന് ഉപയോഗിക്കാവുന്ന 5,200 ഏക്കർ വിസ്തൃതിയുള്ള സ്ഥലവുമുണ്ട്.സാധ്യതാ റിപ്പോർട്ട് വന്നിട്ട് അഞ്ച് മാസം കഴിഞ്ഞു. രണ്ടാമത്തെ വിമാനത്താവളം ദക്ഷിണ ബെംഗളൂരുവില്‍ തന്നെ വരുമെന്ന് ഉറപ്പ് ഇതിനകം ഉപമുഖ്യമന്ത്രി ശിവകുമാർ പ്രസ്താവിച്ചിട്ടുണ്ട്. ദക്ഷിണ ബെംഗളൂരുവില്‍ വിമാനത്താവളം വന്നാല്‍ നഗരത്തില്‍ അത് മികച്ച കണക്റ്റിവിറ്റി നല്‍കും. നെലമംഗലയിലാണെങ്കില്‍ അത് വടക്കൻ കർണാടകയ്ക്ക് ഗുണം ചെയ്യുമെന്ന് ചിലർ പറയുന്നുണ്ട്. നെലമംഗലയില്‍ കൂടുതല്‍ പരിസ്ഥിതി നാശം ഉണ്ടാക്കേണ്ടി വരുമെന്ന പ്രശ്നവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group