ബംഗളൂരു: പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടർ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ (സിസിഎച്ച്-54) പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായ സവിത നവീൻ പാട്ടീൽ (55) ആണ് കൈക്കൂലി വാങ്ങവെ ലോകായുക്തയുടെ പിടിയിലായത്.ബനശങ്കരി നിവാസിയിൽ നിന്ന് 5,000 രൂപയാണ് സവിത കൈക്കൂലി വാങ്ങിയത്. ചെന്നമ്മനക്കെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ഒരു കേസുമായി ബന്ധപ്പെട്ട് എതിർപ്പ് സമർപ്പിക്കുന്നതിനായിരുന്നു കൈക്കൂലി.ഇത്തരത്തിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെത്തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ കെണിയൊരുക്കുകയായിരുന്നു. പരാതിക്കാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സവിതയെ ലോകായുക്ത പിടികൂടുകയായിരുന്നു.അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (എ) പ്രകാരം സവിതയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സവിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.