ബെംഗളൂരു: തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.മഴക്കാല അറ്റകുറ്റ പണികളുടെ ഭാഗമായാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് വിവരം.തിങ്കളാഴ്‌ച, ഔട്ടർ റിങ് റോഡ് പരിസരങ്ങളായ സെസ്‌ന ബിസിനസ് പാർക്ക്, ഔട്ടർ റിങ് റോഡ്, എക്സോറ ബിസിനസ് പാർക്ക്, ശോഭ അപ്പാർട്മെന്റ്സ്, വികാസ് ടെലികോം, ഐബിസ് ഹോട്ടല്‍, തക്ഷശില ഹെല്‍ത്ത്‌കെയർ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.കിഴക്കൻ ബെംഗളൂരുവില്‍ ശോഭ ക്രിസാന്തിമം, എല്‍ആർപി ഓഫീസ്, ജയകുമാർ ആർഎംയു, ദിവ്യ ശാന്തി, ഗോവിന്ദപുര, കാർലെ, ബ്രിന്ദാവൻ നഗർ, ടൈറ്റൻ ഗാരേജ്, ഗാന്ധിനഗർ, ഭൈരവി അപ്പാർട്മെന്റ്സ്, ഹെഗ്ഡെ നഗർ, ചന്ദ്രിക സോപ്പ് ഫാക്‌ടറി, ബിഎംടിസി ഡിപ്പോ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
നഗരത്തിന്റെ മധ്യമേഖലയായ എംജി റോഡ്, ബ്രിഗേഡ് റോഡ്, മ്യൂസിയം റോഡ്, സെന്റ് മാർക്‌സ് റോഡ്, ഹെയ്‌സ് റോഡ്, കോണ്‍വെന്റ് റോഡ്, റെസിഡൻസി റോഡ്, ക്രസന്റ് റോഡ്, സായിബാബ ക്ഷേത്ര റോഡ്, ജീവൻകേന്ദ്ര ലേഔട്ട്, ക്യാംബ്രിഡ്‌ജ് ലേഔട്ട്, ഗൗതമപുര, ആർട്ടിലറി റോഡ്, ഹൗഡിൻ റോഡ്, എംവി ഗാർഡൻ, നാല റോഡ്, പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിംഗ്, ജോഗുപാള്യ മെയിൻ റോഡ്, ഗംഗാധർ ചെറ്റി റോഡ്, ആഗ അബ്ബാസ് അലി റോഡ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുര, അവലഹള്ളി, രാഘവൻപാള്യ, നാഗെഗൗഡന പാള്യ, ശോഭ അപ്പാർട്മെന്റ്, നാരായണനഗർ ഒന്നാം, രണ്ടാം ബ്ലോക്കുകള്‍, ദീക്ഷ കോളേജ്, കെഎസ്‌ഐടി കോളേജ്, അഞ്ജനപുര എട്ടാം ബ്ലോക്ക്, വീവേഴ്‌സ് കോളനി, പുരവങ്കര അപ്പാർട്മെന്റ്, അമൃത് നഗർ, വദ്ദരപാള്യ, കെമ്പത്തഹള്ളി, ശോഭ ഫോറസ്റ്റ് അപ്പാർട്മെന്റ്, തലഘട്ടപുര എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.പടിഞ്ഞാറൻ ബെംഗളൂരുവിലെ മല്ലേശ്വരം, വ്യാലിക്കാവല്‍, കൊടണ്ടരാമപുര, ബിഎച്ച്‌ഇഎല്‍, ഐഐഎസ്‌സി ബ്രെയിൻ സെന്റർ, അംബേദ്ക്കർ നഗർ, സുബേദാർ പാള്യ, ദിവാനറ പാള്യ, മോഡല്‍ കോളനി, ഷരീഫ് നഗർ, രംഗനാഥപുര, എല്‍എൻ കോളനി, ലൊട്ടെഗൊള്ളഹള്ളി, ആർകെ ഗാർഡൻ, എംഎല്‍എ ലേഔട്ട്, നേതാജി നഗർ, പൈപ്പ് ലൈൻ റോഡ്, മത്തിക്കെരെ, യേശ്വന്ത്പുര, എച്ച്‌എംടി ലേഔട്ട്, ഗോകുല ഒന്നാം സ്റ്റേജ്, എസ്‌ബിഎം കോളനി, സഞ്ജീവപ്പ കോളനി, ജെപി പാർക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
അതേസമയം, സോളദേവനഹള്ളി-ഹെസരഘട്ട മേഖലയിലെ താരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസരഘട്ട, ബിലിജാജി ദ്വാരകനഗർ, ചിക്കബനവാര, മാരുതി നഗർ, ഗണപതി നഗർ, ബ്രദേഴ്‌സ് കോളനി, കൃഷ്‌ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, സസുവെഘട്ട, ശിവകുമാരസ്വാമിജി ലേഔട്ട്, ഡാനിഷ് ഫാം, കെഎംഎഫ്, അനിമല്‍ ഹസ്ബൻഡ്രി, ശിവക്കോട്ടെ, മാവള്ളിപുര, കൊണ്ടശെട്ടിഹള്ളി, ബ്യാലകെരെ, ആചാര്യ കോളേജ് മെയിൻ റോഡ്, സോളദേവനഹള്ളി, ഗണിഗരഹള്ളി, സോമശെട്ടിഹള്ളി, ദാസേനഹള്ളി, ഗുഡ്ഡദഹള്ളി, ഹൊസഹള്ളി പാള്യ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്‌ച രാവിലെ 9 മുതല്‍ ചൊവ്വാഴ്‌ച രാത്രി 8 വരെ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടും.ചൊവ്വാഴ്‌ച, കോറമംഗല മൂന്നാം, നാലാം, അഞ്ചാം, ആറാം ബ്ലോക്കുകള്‍, കോറമംഗല ഇൻഡസ്ട്രിയല്‍ ഏരിയ, മടിവാള, വെങ്കടേശ്വര ലേഔട്ട്, ചിക്കഡുഗൊഡി, ജോഗി കോളനി, സെന്റ് ജോണ്‍സ് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്‌സ്, മാരുതി നഗർ, അടുഗൊഡി ഏഴാം, എട്ടാം ബ്ലോക്കുകള്‍, സിഎആർ പൊലീസ് ക്വാർട്ടേഴ്‌സ്, അടുഗൊഡി മെയിൻ റോഡ്, സെന്റ് ജോണ്‍സ് ആശുപത്രി, 100 ഫീറ്റ് റിങ് റോഡിലെ ഒറാക്കിള്‍ കമ്പനി പരിസരം, ബിജി റോഡ്, കെഎച്ച്‌ബി കോളനി, ഭുവനപ്പ ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്‌ണനഗർ ഇൻഡസ്ട്രിയല്‍ ലേഔട്ട്, എസ്‌ജി പാള്യ, മടിവാള മാർക്കറ്റ്, കോറമംഗല എക്സ്റ്റൻഷൻ, ജക്കസന്ദ്ര എക്സ്റ്റൻഷൻ എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.