ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകള് കത്തി നശിച്ചു.രാമമൂര്‍ത്തി നഗറിലെ എന്‍ആര്‍ഐ ലേഔട്ടിലാണ് സംഭവം. കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം. എന്‍ആര്‍ഐ ലേഔട്ടിലെ യാര്‍ഡില്‍ 500ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാര്‍ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വൈകിട്ട് ജോലി പൂര്‍ത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. ഇതിനൊപ്പം സര്‍വീസിനായി കൊണ്ടുവന്ന വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു.പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ യാര്‍ഡിന്റെ ഗേറ്റ് പൂട്ടിയിരുന്നതായി പൊലീസ് അറിയിച്ചു.
രാത്രി എട്ടരയോടെ യാര്‍ഡില്‍ തീ ആളുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുകയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടര്‍ന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.യാര്‍ഡിലുണ്ടായിരുന്ന ഭൂരിഭാഗം വാഹനങ്ങളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. ദില്ലി കേന്ദ്രീകരിച്ചുള്ള വ്യവസായിയുടേതാണ് വാഹന കമ്പനി. സംഭവത്തില്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.