Home Featured ബെംഗളൂരു: സ്വത്ത് കൈക്കലാക്കാന്‍ പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്തു; പ്രതിക്ക് 9 വര്‍ഷം തടവ്

ബെംഗളൂരു: സ്വത്ത് കൈക്കലാക്കാന്‍ പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്തു; പ്രതിക്ക് 9 വര്‍ഷം തടവ്

ബെംഗളൂരു: സ്വത്ത് കൈക്കലാക്കാനായി പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്ത കേസില്‍ പ്രതിക്ക് സെഷൻസ് കോടതി ഒമ്ബത് വര്‍ഷം തടവുശിക്ഷ വിധിച്ചു.നാല്‍പ്പത്തിനാലുകാരനായ അഭിഷേക് ആണ് പ്രതി. ശാകംബരി നഗറിലെ ബനശങ്കരി സ്വദേശിയായ 66 കാരനായ പരമേശ്വരന്‍റെ കണ്ണുകളാണ് മകൻ ചൂഴ്‌ന്നെടുത്തത്. ബെംഗളൂരു സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതിനിടയില്‍ സ്വത്തുമായി ബന്ധപ്പെട്ട രേഖയില്‍ ഒപ്പിടാത്തതിന് അഭിഷേക് പിതാവിനെ മാരകമായി ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. 2018 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ജെ പി നഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു.

തുടര്‍ന്ന് അന്വേഷണം നടത്തുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. നീണ്ട വിചാരണക്കൊടുവിലാണ് കുറ്റം തെളിഞ്ഞത്. 2018 ഒക്ടോബറില്‍ കൃത്യം ചെയ്‌ത ശേഷം അഭിഷേക് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ജെ പി നഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ കോടതി നിര്‍ദേശപ്രകാരം അഭിഷേകിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു

പുളളിമാന്‍റെ ഇറച്ചിയുമായി നായാട്ടു സംഘം, തടഞ്ഞ വനപാലകരെ ആക്രമിച്ച്‌ കടന്നു കളഞ്ഞു; അന്വേഷണം ഊര്‍ജിതം

കല്‍പ്പറ്റ: വയനാട് പേരിയയില്‍ വനപാലകരെ ആക്രമിച്ച്‌ നായാട്ടു സംഘം. പുള്ളിമാന്‍റെ ഇറച്ചി കാറില്‍ കടത്താൻ ശ്രമിക്കവെ തട‍യാൻ വനപാലകര്‍‌ ശ്രമിച്ചെങ്കിലും നായാട്ടു സംഘം കടന്നു കള‍യുകയായിരുന്നു.ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ നായാട്ടു സംഘം ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷപ്പെട്ടു. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. രക്ഷപ്പെട്ട നായാട്ടു സംഘത്തെ കണ്ടെത്താന്‍ പൊലീസും വനംവകുപ്പും അന്വേഷണം ശക്തമായിട്ടുണ്ട്. പെരിയ ചന്ദനത്തോപ്പ് ഭാഗത്തു നിന്നും വേട്ടയാടിയ പുള്ളിമാന്‍റെ ജഡം കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റു ചത്ത നിലയിലാണ് പുള്ളിമാന്‍റെ ജഡം കാണപ്പെട്ടത്. നായാട്ടു സംഘത്തിന്‍റെ കൈവശം മാനിന്‍റെ ഇറച്ചി ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍

You may also like

error: Content is protected !!
Join Our WhatsApp Group