സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്.ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ്. ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. രാത്രിയില്‍ ഇതുകൂടാതെ ബെംഗളൂരുവില്‍ അധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍ക്കുറെയ്ക്കുമാണെന്നും കമ്ബനി വ്യക്തമാക്കുന്നു. അടിവസ്ത്രത്തിന്റെ വില്‍പ്പനയിലും ബെംഗളൂരു മുന്നിലാണ്. ഹൈദരാബാദിലും മുംബൈയിലുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രമായി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൂജ സാധാനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ടതായ സാധാനങ്ങള്‍ എന്നിവയും വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ വാങ്ങിയട്ടുണ്ട്. രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നോക്കുമ്ബോള്‍ 1.8 മടങ്ങ് ഓര്‍ഡറുകളാണ് ഷോട്ട് ഗ്ലാസുകള്‍ക്കും ,വൈനും, ദീപാവലി സീസണില്‍ മാത്രം ബെംഗളൂരുവില്‍ നിന്ന് ലഭിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഹൈദരാബാദും ഡല്‍ഹിയുമാണ് ബെംഗളൂരുവിന് വെല്ലുവിളിയുയര്‍ത്തിയ മറ്റ് നഗരങ്ങള്‍. ബിരിയാണിയാണ് ബെംഗളൂരുവില്‍ അധികമായി വിറ്റുപോയ ഭക്ഷണം. കഴിഞ്ഞ വര്‍ഷം ഒരു ബെംഗളൂരു നിവാസി 49,900ലതികം തവണയാണ് പാസ്ത വാങ്ങിയതെന്നും സ്വിഗ്ഗി വെളിപ്പെടുത്തി.
സാര്‍, നിങ്ങള്‍ക്കെന്നെ കാണുന്നില്ലേ സാര്‍, പോയോ?’; തട്ടിപ്പുകാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ്
തട്ടിപ്പുകാരെ കൊണ്ട് ഒരു രക്ഷയുമില്ല. അറിയാത്ത നമ്ബറില്‍ നിന്നുള്ള ഒരു കോള്‍ പോലും പേടിച്ചിട്ട് എടുക്കാൻ പറ്റാത്ത അവസ്ഥയാണ് അല്ലേ?എങ്ങനെയാണ് എപ്പോഴാണ് പണം പോവുക എന്ന് അറിയില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും അടക്കം ഇങ്ങനെ പണം നഷ്ടപ്പെട്ടവർ അനവധിയുണ്ട്. ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പുമുണ്ട്. എന്തായാലും, കുറേപ്പേർക്കൊക്കെ ഇപ്പോള്‍ ഈ തട്ടിപ്പുകാരെ കുറിച്ച് നല്ല ധാരണയുണ്ട്. അതിനാല്‍ തന്നെ അവരെ അങ്ങോട്ട് പറ്റിക്കുന്നവരും ഉണ്ട്.അതുപോലെ ഒരു സംഭവമാണ് മുംബൈയിലുമുണ്ടായത്. അന്ധേരി ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് ഓഫീസറാണ് എന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിച്ചത്. വീഡിയോ കോളായിരുന്നു യുവാവിന് വന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ വൈറലാണ്.
യുവാവിനെ വിളിക്കുന്നത് പൊലീസ് യൂണിഫോം പോലെ വസ്ത്രം ധരിച്ച ഒരാളാണ്. അന്ധേരി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത് എന്നും ഇയാള്‍ പറയുന്നുണ്ട്. പിന്നീട്, യുവാവിനോട് മുഖം കാണിക്കാനാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ആ സമയത്ത് യുവാവ് തന്റെ നായയെ ആണ് ക്യാമറയ്ക്ക് നേരെ പിടിക്കുന്നത്.ഇതാ സാർ ഞാൻ ക്യാമറയ്ക്ക് മുന്നില്‍ വന്നു കഴിഞ്ഞു’ എന്നും യുവാവ് പറയുന്നുണ്ട്. ശേഷം ഒന്നുകൂടി നായയെ ക്യാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും പറ്റിക്കപ്പെടുന്നത് തങ്ങളാണ് എന്ന് മനസിലായി. അതോടെ വിളിച്ചയാള്‍ക്ക് ചിരിയും വരുന്നുണ്ട്.’ഇതാ ഞാനിവിടെ ഉണ്ട് നിങ്ങള്‍ക്ക് എന്നെ കാണാനാവുന്നില്ലേ’ എന്നെല്ലാം യുവാവ് പിന്നെയും ചോദിക്കുന്നുണ്ട്. എന്തായാലും സംഗതി പാളി എന്ന് മനസിലായതോടെ വിളിച്ചവർ ഫോണ്‍ വച്ച് സ്ഥലം വിടുകയാണുണ്ടായത്.