ബെംഗളൂരു: ഫ്‌ളാറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുന്‍കൂറായി വാങ്ങിയ പണം തിരിമറി നടത്തിയ കേസില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റില്‍.മന്ത്രി ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടരായ സുശീല്‍ മന്ത്രിയെയാണ് സി.ഐ.ഡി. അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂണില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സുശീല്‍ മന്ത്രിയെ അറസ്റ്റുചെയ്തിരുന്നു.
മന്ത്രി ഡെവലപ്പേഴ്സ് കള്ളപ്പണം വെളുപ്പിക്കുന്നതായും ഒട്ടേറെ ഉപഭോക്താക്കളില്‍നിന്ന് 1000 കോടിയിലധികം രൂപ മുന്‍കൂറായി വാങ്ങിയെന്നും ഒട്ടേറെപ്പേര്‍ പോലീസിലും ഇ.ഡി.ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം.
2020-ല്‍ ബെംഗളൂരു പോലീസ് രജിസ്റ്റര്‍ചെയ്ത കേസിനെ ആധാരമാക്കി ഇ.ഡി. കേസെടുത്തു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 22-നാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ആകര്‍ഷകമായ വിവിധ പദ്ധതികളിലൂടെ ഫ്‌ളാറ്റ് വാങ്ങാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധനേടിയാണ് മന്ത്രി ഡെവലപ്പേഴ്സ് മുന്‍കൂര്‍ തുക കൈപ്പറ്റിയത്.എന്നാല്‍, വര്‍ഷങ്ങളായിട്ടും ഫ്‌ളാറ്റ് കൊടുത്തില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍നിന്ന് വാങ്ങിയ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ച്; കേന്ദ്രത്തിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തുന്നത് ആഗോള വിപണിയിലെ പെട്രോളിയം വിലയനുസരിച്ചല്ലെന്നും തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ചാണെന്നും കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആണ് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പരിഹാസവുമായി എത്തിയത്. ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, രൂപയുടെ മൂല്യമിടിവ് തുടങ്ങി നിരവധി ഘടകങ്ങളെക്കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
സര്‍ക്കാരിന്റെ അറിവില്ലായ്മയും കഴിവില്ലായ്മയും മൂലം സാധാരണക്കാരും താഴ്ന്ന വരുമാനക്കാരും ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചില്ലറ വില്‍പ്പനയിലെ പണപ്പെരുപ്പം ആര്‍ബിഐനിര്‍ദേശിച്ച 6ശതമാനത്തിനു മുകളിലാണ്. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, ഇന്ധനവില തുടങ്ങിയവയിലെ വിലവര്‍ധന സാധാരണക്കാരെയാണ് ബാധിക്കുക. അത് സമ്ബദ്ഘടനയെ മൊത്തത്തില്‍ ബാധിക്കും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണ്. എന്നിട്ടും രാജ്യത്തെ ഇന്ധനവില കൂടുന്നു. മാര്‍ച്ച് 20നും 31നും ഇടയില്‍ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 9-10 തവണ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.