Home Featured ബെംഗളൂരു : സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ.

ബെംഗളൂരു : സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ.

by admin

ബെംഗളൂരു : കർണാടകത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ. ഇതിനുള്ള ശുപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് അഞ്ജനാദ്രി എന്നാക്കാനാണ് ശുപാർശ. സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വാസികൾ കരുതുന്നത്.

ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്ന് കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മൂനീറാബാദ് സ്റ്റേഷന്റെ പേര് ഹുളിഗമ്മാ ദേവി റെയിൽവേ സ്റ്റേഷൻ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് മഹാത്മാഗാന്ധി റെയിൽവേ സ്റ്റേഷൻ എന്നാക്കാനും ശുപാർശചെയ്തിട്ടുണ്ട്.

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോർട്ട്.

സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാർക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനർവിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താൻ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോർട്ടുനല്‍കാൻ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിക്കും കമ്മിഷൻ ശുപാർശചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group