ബസവനഗുഡിയിലെ ഐതിഹാസികമായ കടലേക്കൈ ഇടവക (നിലക്കടല ഉത്സവം) ഇന്ന്ഔ ദ്യോഗികമായി ആരംഭിക്കും, ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഭൂരിഭാഗം സ്റ്റാളുകളും ഞായറാഴ്ച തന്നെ സജ്ജീകരിച്ചിട്ടുണ്ട്.രണ്ട് ദിവസത്തെ ഇവൻ്റ് ചൊവ്വാഴ്ച സമാപിക്കും, സംസ്ഥാന സർക്കാർ ആദ്യമായി മേളയിൽ സ്റ്റാളുകൾ ഒരുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കിയതിനാൽ മുൻവർഷത്തേക്കാൾ കൂടുതൽ സ്റ്റാളുകൾ ഈ വർഷം ഉണ്ട്.
പ്ലാസ്റ്റിക് രഹിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന്, സാധനങ്ങളും നിലക്കടലയും പാക്ക് ചെയ്യുന്നതിന് തുണി സഞ്ചികളോ പേപ്പർ ബാഗുകളോ മാത്രം ഉപയോഗിക്കാൻ സംഘാടകർ വെണ്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും സിസിടിവി നിരീക്ഷണവും സജ്ജമാണ്. പ്രദേശവാസികൾക്കുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഗതാഗതം വഴിതിരിച്ചുവിടലും ബദൽ റൂട്ടുകളും ക്രമീകരിച്ചിട്ടുണ്ട്.
മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയ സന്തോഷം അടക്കാനായില്ല; ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുവാവ്, വിമര്‍ശനം
മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുവാവ്. മധ്യപ്രദേശിലാണ് സ൦ഭവ൦. യഷ്പാല്‍ സിങ് പന്‍വാര്‍ നല്‍ഖേദ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഷോറൂമില്‍ നിന്നും പുറത്തേക്കിറക്കുന്ന ഥാറിനുള്ളില്‍ കയറിനിന്നാണ് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത്.മറ്റൊരാളും ഇയാളുടെ കൂടെ വാഹനത്തില്‍ നില്‍ക്കുന്നുണ്ട്. പുതിയ ഥാര്‍ സ്വന്തമാക്കിയ മാമാ സാഹേബ് ഹൊക്കാമിന് ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
ഒരു വാഹനം വാങ്ങിയതിന് ഇതുപോലെ അഹങ്കരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമുണ്ട്, ആരാണ് ഇയാള്‍ക്ക് ലൈസൻസ് കൊടുത്തത് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. യുവാവിനെതിരെ പൊതുശല്യത്തിന് കേസെടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.അതേസമയം ചിലർ ഇയാളെ പിന്താങ്ങി യു൦ ര൦ഗത്തുവന്നിട്ടുണ്ട്. അയാള്‍ ആഘോഷിച്ചോട്ടേ, ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലല്ലോ, എന്നൊക്കെയാണ് ഈ കമന്റുകള്‍. നവംബര്‍ 18-ന് മധ്യപ്രദേശിലെ മഹീന്ദ്രാ ഷോറൂമിന് മുന്നിലായിരുന്നു സംഭവം.