Home Featured ബെംഗളൂരു : ടിപ്പു ജയന്തി ആഘോഷം സർക്കാർ7 പുനഃസ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധം

ബെംഗളൂരു : ടിപ്പു ജയന്തി ആഘോഷം സർക്കാർ7 പുനഃസ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധം

by admin

ബെംഗളൂരു : ടിപ്പു ജയന്തി ആഘോഷം സർക്കാർ7 പുനഃസ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധവുമായി ടിപ്പുസുൽത്താൻ്റെ കുടുംബത്തിലെ പിൻഗാമികൾ. ആഘോഷം പുനഃസ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് സഹബ്‌സാദ മൻസൂർ അലി ടിപ്പു കലബുറഗിയിൽ തിങ്കളാഴ്ച പറഞ്ഞു. സിദ്ധരാമയ്യ ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോൾ 2015 നവംബർ 10-നായിരുന്നു സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. പിന്നീട് നിന്നുപോയി. ആഘോഷം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തുന്നത് സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും മൻസൂർ അലി ടിപ്പു പറഞ്ഞു.7

1,20,000 രൂപ ശമ്ബളം പോരാ.സര്‍ക്കാര്‍ ജോലി തന്നെ വേണം! വിവാഹ വേദിയില്‍ വധുവിനായി കാത്തുനിന്ന് വരൻ, ഒടുവില്‍ മടക്കം

വരന്റെ വരുമാനം പോരെന്നുകാട്ടി യുവതി അവസാന നിമിഷം പിന്മാറിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ഉത്തർ പ്രദേശിലെ ഫറൂഖാബാഥിലാണ് സംഭവം.വരന് ജോലി സ്വകാര്യ കമ്ബനിയില്‍ ആണെന്നും ശമ്ബളം പോരെന്നും അതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നുമാണ് വധു വരന്റെ കുടുംബത്തെ അറിയിച്ചത്.യുവാവിന് 1,20,000 രൂപ ശമ്ബളം ഉണ്ടെന്ന് വരൻ്റെ കുടുംബം വധുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ശമ്ബളം പോരെന്നും സർക്കാർ ജോലി ഉണ്ടെങ്കില്‍ മാത്രമേ വിവാഹം കഴിക്കുവെന്നും യുവതി കുടുംബത്തെ അറിയിക്കുകയായിരുന്നു.

മാതാപിതാക്കളും ബന്ധുക്കളുമടക്കം യുവതിയെ നിരവധി തവണ ഈ വിഷയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും യുവതി തന്റെ തീരുമാനം മാറ്റാൻ തയ്യാറായില്ല.അതേസമയം വധു തീരുമാനം പിൻവലിച്ച്‌ എത്തുമെന്നോർത്ത് വരനും കുടുംബവും വിവാഹ ദിവസം ആഡംബരമായി തയ്യാറാക്കിയ വിവാഹ പന്തലില്‍ എത്തിയിരുന്നു. എന്നാല്‍ വധു വരഞ്ഞതോടെ വിവാഹം മുടങ്ങുകയായിരുന്നു.അതേസമയം വിവാഹത്തിന്റെ ചെലവ് വരന്റെയും വധുവിന്റെയും കുടുംബം പങ്കിട്ടെടുക്കാമെന്ന ധാരണയിലെത്തി. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയതിനാല്‍ വരന്റെ കുടുംബത്തിന് വലിയ രീതിയില്‍ പണം ചെലവാക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവ് തങ്ങള്‍ കൂടി ഏറ്റെടുക്കാമെന്നാണ് വധുവിന്റെ കുടുംബം അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group