Home കാലാവസ്ഥ അപ്രതീക്ഷിതമായി പെയ്‌തമഴയിൽ തണുത്ത് ബെംഗളൂരു നഗരം.

അപ്രതീക്ഷിതമായി പെയ്‌തമഴയിൽ തണുത്ത് ബെംഗളൂരു നഗരം.

ബെംഗളൂരു : അപ്രതീക്ഷിതമായി പെയ്‌തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴ പെയ്തത്. പലയിടങ്ങളിലും ശക്തികുറഞ്ഞ മഴയാണ് പെയ്ത്‌തത്‌. കെ.ആർ. നഗർ, രാമമൂർത്തി നഗർ, ജയനഗർ, ഹെബ്ബാൾ, എം.ജി. റോഡ്, ആർ.ടി. നഗർ, സുൽത്താൻ പാളയ, രാജരാജേശ്വരീ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുണ്ടായി.ഇതിന്റെ തുടർച്ചയായി ചാറ്റൽമഴ ദിവസം മുഴുവൻ നഗരത്തെ മൂടിനിന്നു. നഗരത്തിലെ ശരാശരി താപ നില 22.04 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

18.02 ഡിഗ്രി സെൽഷ്യസ് മുതൽ 24.37 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. പലരും പുറത്തിറങ്ങാൻ മടിച്ചു. ഇതോടെ, വാണിജ്യ കേന്ദ്രങ്ങളിൽ സാധാരണ ഞായറാഴ്ചകളിൽ ഉണ്ടാകാറുള്ള തിരക്കനുഭപ്പെട്ടില്ല.കബൺപാർക്ക് പോലെ സഞ്ചാരികളെത്താറുള്ള സ്ഥലങ്ങളിലും തിരക്ക് കുറവായിരുന്നു. വടക്കൻ കർണാടകത്തിലും മലയോര ജില്ലകളിലും മഴയുണ്ടായി.പലയിടത്തും സാധാരണയിലേക്കാളധികം തണുപ്പ് അനുഭവപ്പെട്ടു. പലയിടത്തും മൂടൽമഞ്ഞും പടർന്നു.

ശ്രീലങ്കയുടെ കിഴക്കൻ കടലോരത്തും ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ഫലമായാണ് മഴയുണ്ടായതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തിങ്കളാഴ്ചയും താപനില കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗം കരുതുന്നത്.

മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തത് 72 അതിഥിത്തൊഴിലാളികൾ; വിവാഹാലോചന നേരിട്ട് വീടുകളിലെത്തിയും ബ്രോക്കർ വഴിയും

സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളിപെൺകുട്ടികളെ വിവാഹം ചെയ്തതായി കണക്ക്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. വിവാഹലോചനയുമായി പെൺകുട്ടികളുടെ വീടുകളിൽ നേരിട്ടെത്തിയും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. പെൺമക്കളുടെ മാതാപിതാക്കൾ വിവാഹാലോചനയുമായി എത്തുന്ന അതിഥിത്തൊഴിലാളികളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം ചെയ്ത് നൽതകുന്നതെന്നും യൂണിയൻ പറയുന്നു. കൂടാതെ ലൈഫ് മിഷൻ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളികൾ അംഗത്വം നേടി.

എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരെന്നും റിപ്പോർട്ട്. റേഷൻ കാർഡും മറ്റ് ആവശ്യമായ രേഖകളുമെല്ലാം ഇവർക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു. മാത്രമല്ല വ്യക്തമായി മലയാളം സംസാരിക്കുന്നവരുമാണ് ഇവർ. . സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.

എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ ഒഡിഷയിൽ നിന്നു തൊഴിൽ തേടി 24 വർഷം മുൻപു എത്തിയ രാജേന്ദ്ര നായിക്കാണു അംഗമായത്. ഭവന നിർമാണത്തിനുള്ള നടപടികൾ കൈ്കകൊണ്ടുവരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പ്രതികരിച്ചു. 25, 26 തീയതികളിൽ അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group