ബെംഗളൂരു: പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 29 -മുതൽ മാർച്ച് ഏഴു വരെ നടക്കും. 29-ന് വൈകീട്ട് വിധാൻസൗധയ്ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.രാജാജിനഗർ ഒറിയോൺ മാളിലെ പി.വി.ആർ. സിനിമാസിലായിരിക്കും സിനിമകളുടെ പ്രദർശനം. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മാർച്ച് ഏഴിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ താവർചന്ദ് ഗെഹ് ലോത് സമ്മാനദാനം നിർവഹിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന ചലച്ചിത്രോത്സവം ഓർഗനൈസിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചത്. ചലച്ചിത്രോത്സവത്തിനായി സർക്കാർ 1.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കിടപ്പുമുറിയില്‍ നെറ്റിന് വേഗതയില്ല; നന്നാക്കാനെത്തിയ ടെലികോം ജീവനക്കാരെ പൊതിരെ തല്ലി ഐഎഎസ് ഉദ്യോഗസ്ഥന്‍!
ഇന്‍റര്‍നെറ്റിന് വേഗതയില്ലെന്നാരോപിച്ച് ടെലികോം കമ്ബനിയുടെ ജീവനക്കാരെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരും മര്‍ദ്ദിച്ചതായി പരാതി.നവി മുംബൈയിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വസതിയിലാണ് സംഭവം. മഹാരാഷ്ട്ര വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷൻ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയായ ഐഎഎസ് ഓഫീസര്‍ അമൻ മിത്തല്‍, നാല് സെക്യൂരിറ്റി ഗാര്‍ഡുകള്‍, സഹോദരൻ ദേവേഷ് മിത്തല്‍ എന്നിവരാണ് പ്രതികള്‍. \എയര്‍ടെല്ലില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സാഗര്‍ മാന്ധ്രെ, ഭൂഷന്‍ ഗുര്‍ജര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്റര്‍നെറ്റ് റൂട്ടര്‍ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു ടെലികോം ജീവനക്കാരെന്നും ഇവര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ 30 ന് വൈകുന്നേരമാണ് സംഭവം.
പൈപ്പും മരക്കമ്ബുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈക്കുഴക്ക് പൊട്ടലേറ്റു. റസിഡൻഷ്യല്‍ സൊസൈറ്റിയിലെ നാല് സെക്യൂരിറ്റി ഗാര്‍ഡുകളും സഹോദരന്മാര്‍ക്കൊപ്പം മര്‍ദ്ദിക്കാൻ ചേര്‍ന്നതായി എഫ്‌ഐആറില്‍ പറയുന്നു. നിലവില്‍ എയര്‍ടെല്‍ ഫൈബര്‍ ഇൻറര്‍നെറ്റ് ഇൻസ്റ്റാലേഷൻ ജോലി ചെയ്യുന്ന രണ്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കിടപ്പുമുറിയില്‍ പ്രതീക്ഷിച്ച ഇന്റര്‍നെറ്റ് റേഞ്ച് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. അമൻ മിത്തലും സഹോദരൻ ദേവേഷും ചേര്‍ന്ന് കെട്ടിടത്തിലെ നാല് സുരക്ഷാ ഗാര്‍ഡുകള്‍ പൈപ്പും മരത്തടികളും ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി മന്ധ്രെ പറഞ്ഞു.
സെയില്‍സ് ടീമില്‍ ജോലി ചെയ്യുന്ന മന്ധ്രെയുടെ സഹപ്രവര്‍ത്തകൻ ഭൂഷണ്‍ ഗുജാറിനെയും ഇവര്‍ മര്‍ദ്ദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ സംഭവം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തിന് ശേഷം അമൻ മിത്തല്‍ പൊലീസ് സ്റ്റേഷനില്‍ വിളിക്കുകയും പൊലീസെത്തി മന്ധ്രെയെയും ഗുജാറിനെയും കൊണ്ടുപോകുകയും ചെയ്തു. റൂട്ടര്‍ മെഷീൻ ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥനും പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.