ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു നഗരത്തിലെ മരണനിരക്ക് സംസ്ഥാനത്തെ മരണനിരക്കിനെക്കാള്‍ കൂടുതലാണ്. എന്നാല്‍, നിലവില്‍ ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കൂടുതലുള്ളതിനാലാണ് ഇപ്പോഴും മരണ സംഖ്യ കുറയാതെ തുടരുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
രോഗ വ്യാപനം കുറഞ്ഞതോടെ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മരണസംഖ്യയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട വ്യാപനത്തിനുശേഷം രണ്ടുമാസത്തിനിടെ ആദ്യമായി ബംഗളൂരുവിലെ പ്രതിദിന കോവിഡ് കേസുകള്‍ 2000ത്തിന് താഴെ എത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്.
തിങ്കളാഴ്ച 1992 പേര്‍ക്കാണ് നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുമുമ്ബ് മാര്‍ച്ച് 30നാണ് 1984 കേസുകള്‍ സ്ഥിരീകരിച്ചത്. മേയ് 31 മുതല്‍ ജൂണ്‍ ആറുവരെയുള്ള ബംഗളൂരുവിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 4.91 ശതമാനമാണ്. ഒരു മാസം മുമ്ബ് ബംഗളൂരുവില്‍ ഇത് 38 ശതമാനം വരെ എത്തിയിരുന്നു. മാര്‍ച്ചിനുശേഷം ആദ്യമായാണ് ടി.പി.ആര് അഞ്ചു ശതമാനത്തിന് താഴെ എത്തുന്നത്. കേസുകള്‍ കുറഞ്ഞതോടെ ജൂണ്‍ 14നുശേഷം സംസ്ഥാനത്തിന്റെ സാമ്ബത്തിക മേഖലയുടെ നട്ടെല്ലായ ബംഗളൂരുവില്‍ കൂടുതല്‍ ഇളവ് ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. നിര്‍ണായകമായ നാഴികകല്ല് പിന്നിട്ടെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കുക എന്ന ഉത്തരവാദിത്തം ജനങ്ങള്‍ക്കുണ്ടെന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.
വീണ്ടും കേസുകള്‍ ഉയരാതിരിക്കാനുള്ള ജാഗ്രത കാണിക്കേണ്ടതുണ്ട്. നാലോ അഞ്ചോ ഘട്ടങ്ങളിലായി അണ്‍ലോക് നടപ്പാക്കേണ്ടിവരും. ലോക്ഡൗണില്‍ ഇളവ് വരുന്നതോടെ മറ്റു ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പേര് നഗരത്തിലേക്ക് തിരിച്ചെത്തും ഇത് വീണ്ടും വ്യാപനത്തിന് കാരണമാകും. ഇത്തരത്തില്‍ വരുന്നവരെ പരിശോധനക്ക് വിധേയമാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. വി. രവി പറഞ്ഞു. കേസുകള്‍ കുറയുമ്ബോഴും ബംഗളൂരു നഗരത്തിലെ മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 340 മരണങ്ങളില്‍ 199ഉം ബംഗളൂരുവിലാണ്.
മാണ്ഡ്യയിൽ കാർ അപകടം ; മരിച്ച കുടുംബം മലയാളികളെന്നു പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നു ;പരിശോധിക്കാം
സംസ്ഥാനത്തെ മരണനിരക്ക് 2.84 ശതമാനമാണെങ്കില്‍ ബംഗളൂരുവിലേത് ഏഴു ശതമാനത്തിന് മുകളിലാണ്. ഒരോ ദിവസത്തെയും കോവിഡ് ബുള്ളറ്റിനിലെ മരണങ്ങള് അന്ന് സംഭവിച്ചതാകില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്ബുള്ളത് വരെ ഉള്പ്പെടാമെന്നുമാണ് ബി.ബി.എം.പി അധികൃതരുടെ വിശദീകരണം. േകസുകള്‍ കുറഞ്ഞെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കുറയാത്തതും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഉയരുന്നതും മരണസംഖ്യ ഉയരാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബംഗളൂരുവിലെ 80 ശതമാനം ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. എന്നാല്‍, സാധാരണ വാര്‍ഡുകളില്‍ കിടക്ക കുറെയേറെ ഒഴിവുണ്ട്.
- അടിമുടി മാറ്റി കോൺഗ്രസ് ; ഇനി കെ സുധാകരൻ കെപിസിസി പ്രസിഡന്റ്
- കർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി
- കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 1 ലക്ഷം രൂപ നൽകി CPI-M അനുഭാവ സംഘടന കല ബാംഗ്ലൂർ
- സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
- മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ