ബംഗളൂരു: ഓട്ടോറിക്ഷയുമായി താരതമ്യം ചെയ്യുമ്ബോള്‍ ബംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോർട്ടുകള്‍.കുറഞ്ഞ നിരക്കും ക്യാൻസലേഷൻ റേറ്റും കനത്ത ട്രാഫിക്കിലും വേഗമെത്താമെന്നതുമാണ് യാത്രക്കാർ ബൈക്ക് ടാക്സിയിലേക്ക് തിരിയുന്നതിന് പ്രധാന കാരണമായി പറയുന്നത്. ചെറിയ ദൂരത്തിലുള്ളതോ ട്രാഫിക് കൂടുതലുള്ളതോ ആയ സ്ഥലങ്ങളിലേക്ക് ഓട്ടോ, ടാക്സി എന്നിവയില്‍ യാത്ര ചെയ്യാൻ വിസമ്മതിക്കാറുണ്ടെങ്കിലും ബൈക്ക് ടാക്സിക്ക് ഇത്തരം പ്രശ്നങ്ങള്‍ വളരെ കുറവാണെന്ന് യാത്രക്കാർ പറയുന്നു.അമിത കൂലിയും ട്രിപ് വിസമ്മതവുമായി ബന്ധപ്പെട്ട് ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെയുള്ള കേസുകളില്‍ കഴിഞ്ഞവർഷം കാര്യമായ വർധനയുണ്ടായിട്ടുണ്ട്.
ആറായിരത്തിലധികം കേസുകളിലായി 16.50 ലക്ഷം രൂപയാണ് പൊലീസ് പിഴയായി ഈടാക്കിയത്. ഇതില്‍ പകുതി കേസുകള്‍ ഓട്ടം പോകാൻ വിസമ്മതിച്ചതിനും ബാക്കി പകുതി അമിത കൂലി ഈടാക്കിയതിനുമാണ്. ഓട്ടോനിരക്ക് വർധിപ്പിക്കണമെന്ന ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകളുടെ ആവശ്യം സജീവമായിരിക്കെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ നല്‍കാത്തതാണ് പലരും ഓട്ടം വരാൻ തയാറാകാത്തതിന് കാരണം. അധിക നിരക്ക് ആവശ്യപ്പെട്ടാല്‍ നല്‍കാൻ തയാറാകാത്ത യാത്രക്കാരെ അപമാനിക്കലും പതിവാണ്. ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമം സർക്കാർ പരിഗണിക്കാത്തതാണ് ഡ്രൈവർമാരെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതെന്നാണ് യൂനിയനുകള്‍ പറയുന്നത്.
പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.