Home Featured ന്യൂ ഇയര്‍ ‘അടിച്ച്‌’ പൊളിച്ച്‌ കന്നഡക്കാര്‍; കര്‍ണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

ന്യൂ ഇയര്‍ ‘അടിച്ച്‌’ പൊളിച്ച്‌ കന്നഡക്കാര്‍; കര്‍ണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

by admin

പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്.കഴിഞ്ഞ വർഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവില്‍പ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകള്‍ കിട്ടിയാല്‍ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.വകുപ്പിന്‍റെ കീഴിലുള്ള മദ്യവില്‍പനശാലകളില്‍ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉള്‍പ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.

ഏറ്റവും കൂടുതല്‍ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ ബജറ്റില്‍ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇതും മദ്യവില്‍പ്പനയില്‍ ലാഭമുണ്ടാക്കി.

അപ്പോഴത്തെ ഒരു തോന്നലില്‍ പോയതാണ്‌, ഇപ്പോള്‍ ഹാപ്പിയാണ്’; മലയാളി സൈനികൻ വിഷ്ണുവിനെ കോഴിക്കോട്ടെത്തിച്ചു

കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാർ പരാതി നല്‍കിയ മലയാളി സൈനികൻ വിഷ്ണുവിനെ കോഴിക്കോടെത്തിച്ചു.പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ കോഴിക്കോടെത്തിച്ചത്.സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ താൻ ഒന്ന് മാറിനിന്നതാണെന്ന് വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. ബെംഗളൂരുവിലും മുംബൈയിലുമായാണ് ഇത്രയും നാള്‍ കഴിഞ്ഞത്. അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ പോയതാണ്. എന്നെ കാണാതായെന്നത് വലിയ വാർത്തയായത് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും ഇനി സന്തോഷത്തോടെ കല്യാണ ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും വിഷ്ണു പറഞ്ഞു.

പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പൂനെയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ പതിനേഴാം തിയ്യതി മുതല്‍ വിഷ്ണുവിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങള്‍ക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ മേല്‍നോട്ടത്തില്‍ എലത്തൂർ എസ് എച്ച്‌ ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group