ബെംഗളുരു: ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബിബിഎംപി ജീവനക്കാർ. റോഡിലെ കുഴിയടപ്പ്, മേൽപാലങ്ങളുടെയും റോഡുകളുടെയും നിർമാണം അടക്കം ഒട്ടേറെ പദ്ധതികൾ താറുമാറാക്കുന്നതാണു നടപടി. മഴ വെള്ളക്കനാൽ, തടാകം കയ്യേറ്റം ഒഴിപ്പിക്കൽ പ്രവർത്തനങ്ങളെയും ഇതു ബാധിക്കും.എന്നാൽ ശുചീകരണ തൊഴിലാളികൾ പങ്കെടുക്കാത്തതിനാൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ല.
ബിബിഎംപി സൗത്ത് സോൺ ഡപ്യൂട്ടി കമ്മിഷണർ ലക്ഷ്മി ദേവിയെ സ്ഥാനത്തു നിന്നു നീക്കിയതിൽ പ്രതിഷേധിച്ചാണ് സമരം.ബിബിഎംപിയിൽ 5219 ജീവനക്കാരുടെ ഒഴിവുണ്ടെന്നും നിയമനങ്ങൾ നടക്കാത്തതിനാൽ കടുത്ത ജോലി സമ്മർദമാണ് അനുഭവിക്കുന്നതെന്നും സമരസമിതി നേതാവ് എ.അമൃതരാജ് പറഞ്ഞു.
ശാസ്ത്രീയ അടിത്തറയില്ലാത്തത്; ബലാത്സംഗക്കേസുകളില്‍ രണ്ടുവിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കി.അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്നും കോടതി നിരീക്ഷിച്ചു.ശാസ്ത്രീയ അടിത്തറയില്ലാത്ത പരിശോധനയാണിതെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍ നിന്ന് ഇത് നീക്കണമെന്ന് നിര്‍ദേശം നല്കി.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്,ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.ബലാത്സംഗ കേസുകളില്‍ അതിജീവിതയുടെ ലൈംഗികാവയവത്തിനകത്ത് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതാണ് രണ്ടുവിരല്‍ പരിശോധന. തികച്ചു അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദു:ഖകരമാണെന്നും കോടതി നിരീക്ഷിച്ചു.
ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നത് ബലാത്സംഗം കേസില്‍ പ്രസക്തമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിരല്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്കി.