Home Featured ബെസ്‌കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും

ബെസ്‌കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും

by admin

ബംഗളുരു :വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള ഫീസ് ഇലക്ട്രിസിറ്റി ബില്ലിന്റെ കൂടെ പിരിച്ചെടുക്കാൻ ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്‌കോം ) സഹായം തേടുമെന്ന് ബിബിഎംപി ഖര മാലിന്യ നിർമാർജന കമ്മീഷണർ രൺദീപ് ദേവ്

ബെസ്‌കോം സ്റ്റാഫുകൾ മാസാമാസം വീടുകൾ തോറും കയറി ഇലക്ട്രിസിറ്റി കൊടുക്കുന്നതിനോടൊപ്പം ഖര മാലിന്യ ശേഖരണത്തിനുള്ള ബില്ലും കൊടുക്കും , തബുകയടക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടികളായിരിക്കും ബിബിഎംപി സ്വീകരിക്കുക .

ബിബിഎംപി പരിധിയിലെ ഓരോ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ബിബിഎംപി യുടെ സർവീസ് ഇതുവരെയും സൗജന്യമായിരുന്നു ,ഇനി മുതൽ വെള്ളത്തിന്റെയും കറന്റിന്റെയും ബില്ലടയ്ക്കുന്ന പോലെ മാലിന്യ ശേഖരണത്തിനുള്ള തുകയും അടക്കേണ്ടി വരും , ഏറ്റവും കുറഞ്ഞത് 200 രൂപയായിരിക്കും ഓരോ വീടുകളിൽ നിന്നും അടക്കേണ്ടി വരിക .

ജല്ലിക്കെട്ട് ഓസ്‌കാറിലേക്ക്; ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി

വാർഷിക വരുമാനം കണക്കിലെടുത്തായിരിക്കും ഓരോ വിഭാഗത്തിലും ബില്ലുകൾ നിശ്ചയിക്കുക , കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്കു കുറഞ്ഞ ബില്ലിംഗ് സ്ളാബ് ഉണ്ടായിരിക്കും .
മാലിന്യം സ്വന്തമായി സംസ്കരിക്കുന്നവർക്കു പ്രത്യേക ഇളവുകളും പ്രോത്സാഹനങ്ങളും ബിബിഎംപി നൽകും .

കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തും; പ്രത്യേകം അപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഈ ഇനത്തിൽ ബിബിഎംപി ക്കു കിട്ടാനുള്ളത് 175 കോടി രൂപയാണ് ,കഴിഞ്ഞ 3 വർഷത്തിൽ 900 കോടി രൂപയോളം ബിബിഎംപി ഈ വിഭാഗത്തിലെ അടിസ്ഥാന വികസനങ്ങൾക്കു വേണ്ടി ചിലവഴിച്ചു കഴിഞ്ഞു , കേന്ദ്ര സർക്കാറിൽ നിന്നും മറ്റു സഹായങ്ങളൊന്നും ബിബിഎംപി ക്കു ലഭിക്കാത്തതാണ് ഈ നീക്കത്തിന് കാരണം .

200 – 300 കോടി രൂപയോളം ഒരു വർഷത്തിൽ ഇങ്ങനെ പിരിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ , 100 കോടി രൂപയോളമാണ് മാലിന്യ സംസ്കരണത്തിനായി ബിബിഎംപി ഒരു വര്ഷം ചിലവഴിക്കുന്നത് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group