Home Featured ബെംഗളൂരു:നഗരത്തിലെ അപകട കുഴികൾ 31ന് മുൻപ് നികത്താൻ നിർദേശം നൽകി ബിബിഎംപി.

ബെംഗളൂരു:നഗരത്തിലെ അപകട കുഴികൾ 31ന് മുൻപ് നികത്താൻ നിർദേശം നൽകി ബിബിഎംപി.

ബെംഗളൂരു: നഗര നിരത്തുകളിലേ 600 അപകടക്കുഴികൾ 31നു മുന്നോടിയായി നികത്താൻ സ്വകാര്യ കമ്പനിക്കു നിർദേശം നൽകി ബിബിഎംപി. റോഡിലെ കുഴിയിൽ വീണു കർണാടക ആർടിസി ബസ് കയറി ഇറങ്ങി ഇരുചക്രവാഹന യാത്രക്കാരിയായ വീട്ടമ്മ മരിച്ച രാജാജിനഗറിലെ ഒക്ക്ലിപുരത്തെ വട്ടാൽ നാഗരാജ് റോഡിലെ കുഴികളും ഇതിൽ ഉൾപ്പെടുന്നു.

നഗരത്തിലെ 182 കിലോമീറ്റർ റോഡിലെ കുഴി അടയ്ക്കാനായി കരാറുള്ള അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊലൂഷൻസ് എന്ന കമ്പനിക്കാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.സമയ പരിധിക്കുള്ളിൽ കുഴി അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനിയുമായുള്ള കരാർ റദ്ദാക്കുന്നത് അടക്കം നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കമ്പനിയോട് 2 തവണ ബിബി എംപി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്നും അനാസ്ഥ തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തും

കേരളത്തിൽ തുലാവർഷം നാളെ എത്തും. ഇതേ തുടർന്ന് അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരം തൊടും. തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യം എത്തുക. വടക്കൻ തമിഴ്നാട്ടിൽ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഇന്ന് കേരളത്തിന്റെകിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് ഉള്ളത്.

തെക്കൻ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group