Home Featured ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന്റെ കാരണം പിടികിട്ടി

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന്റെ കാരണം പിടികിട്ടി

by admin

ആന്ധ്രാപ്രദേശിലെ ദുരൂഹ രോഗത്തിനു കാരണം കൊതുകുനാശിനി. ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു വിവരം തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. കൊതുകുനാശിയാവാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 300ലധികം കുട്ടികളെയുള്‍പ്പെടെ 450ഓളം ആളുകള്‍ക്കാണ് ആന്ധ്രയില്‍ ഈ രോഗം പിടികൂടിയത്. 45കാരനായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാള്‍ക്ക് പോലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ബംഗളുരുവിലെ പുതുവർഷാഘോഷം : രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി     

അപസ്മാരവും ഛര്‍ദിയും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു. രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വർത്തമാനകാല ഇന്ത്യയുടെ “കോഴിപ്പങ്ക്”: കുറിപ്പ് വായിക്കാം

മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങള്‍ വന്നാല്‍ കുറച്ചു കൂടി വ്യക്തമായ വിവരം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞിരുന്നു. ഇത്തരത്തില്‍ അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ ഒരു പ്രത്യേക സംഘം അവിടെ എത്തിയിട്ടുണ്ട്.

ലോകത്ത് നിന്നും കോവിഡ് ഉടന്‍ വിടപറയും; ശുഭ വാര്‍ത്തയുമായി ലോകാരോഗ്യസംഘടന തലവന്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group