Home Featured ബംഗളുരുവിലെ പുതുവർഷാഘോഷം : രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി

ബംഗളുരുവിലെ പുതുവർഷാഘോഷം : രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി

by admin

ബംഗളുരു : പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

കോവിഡ് സാങ്കേതിക ഉപദേശകസമിതി ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട് എന്നാൽ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.

Orange Hotel in Rock Line Mall is now online! 📲
Get best prices! Click the link and order directly now 👉 https://orangehotel-rocklinemall.orderhere.io/

സർക്കാർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു.

കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഡിസംബർ അവസാന ആഴ്ച രാത്രികാലകർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശത്തെ പിന്തുണച്ച് ആരോഗ്യമേഖലയിലെ നിരവധി വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1247 പേർക്ക്. 877 പേർക്ക് രോഗം ഭേദമായി.

ആരോഗ്യ മന്ത്രി ഡോ:കെ. സുധാകർ അടക്കമുള്ളവരും രാത്രികാല കർഫ്യൂവിനെ പിന്തുണയ്ക്കുന്നുണ്ട്.

ഇപ്പോൾ നഗരത്തിൽ ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയാണെങ്കിലും ജനുവരി- ഫെബ്രുവരിയിൽ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് സാങ്കേതിക ഉപദേശക സമിതിയുടെ വിലയിരുത്തൽ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group