ബെംഗളൂരുവില്‍ വീടിന്റെ ടെറസില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ 23കാരനെ പിടികൂടാൻ പോലീസിനെ സഹായിച്ചത് രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറ.ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് രാത്രി മുഴുവൻ ധരിച്ച ശേഷം പിറ്റേദിവസം അത് തിരികെക്കൊണ്ടു വെക്കുകയും, പകരം പുതിയതൊരെണ്ണം മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു യുവാവിന്റെ രീതി.ബംഗളൂരുവിലെ ഹൊയ്സാല നഗറിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. പ്രദേശത്തെ വീട്ടിലെ രണ്ട് സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങള്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ചതോടെയാണ് കേസിന്റെ തുടക്കം.
രാത്രിയില്‍ ടെറസില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ കാണാതാവുകയും, എന്നാല്‍ പിറ്റേദിവസം അത് അതേപടി തിരികെ വരികയും ചെയ്യും. പകരം അന്ന് ഉണക്കാനിട്ട വേറൊരു വസ്ത്രം കാണാതാവുകയും ചെയ്യും. ഈ വിചിത്രമായ പ്രതിഭാസം പതിവായതോടെയാണ് സത്യമെന്തെന്നറിയാൻ സ്ത്രീകള്‍ ടെറസില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത്.പുലർച്ചെ 3 മണിക്ക് ക്യാമറയില്‍ കുടുങ്ങിയ കള്ളൻപൊലീസ് നല്കുന്ന വിവരമനുസരിച്ച്, ജൂലൈ 2ന് പുലർച്ചെ 3 മണിയോടെയാണ് പ്രതി ക്യാമറയില്‍ കുടുങ്ങിയത്. പ്രതി ടെറസിലേക്ക് അതിക്രമിച്ചു കയറുന്നതും, തലേദിവസം കൊണ്ടുപോയ അടിവസ്ത്രം അവിടെ തിരികെ വെച്ച ശേഷം പുതിയതൊരെണ്ണം എടുത്ത് മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇതിനുപുറമെ, അവിടെനിന്ന് പോകുന്നതിന് മുൻപ് ഈ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ലൈംഗികമായി വൈകൃതങ്ങള്‍ നിറഞ്ഞ പ്രവൃത്തികളില്‍ ഏർപ്പെടുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ അബ്ദുള്‍ ഹുസൈൻ (23) എന്ന യുവാവിനെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത് അനുസരിച്ച്, പ്രതിക്ക് കടുത്ത മാനസിക വൈകൃതങ്ങളും സ്ത്രീകളുടേതിന് സമാനമായ പെരുമാറ്റ രീതികളും ഉള്ളതായി സംശയിക്കുന്നു.”സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഒരു തവണ ധരിച്ച ശേഷം അത് തിരികെ വെക്കുകയും പകരം പുതിയത് എടുക്കുകയുമായിരുന്നു ഇയാളുടെ രീതി. നിലവില്‍ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങളാണ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ കൂടുതല്‍ മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.ഈ പ്രദേശത്തെ മറ്റ് വീടുകളിലും ഇയാള്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.