Home കർണാടക മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഇന്ത്യ ഒരുങ്ങുന്നു; ഗഗൻയാൻ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഇന്ത്യ ഒരുങ്ങുന്നു; ഗഗൻയാൻ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

by ടാർസ്യുസ്

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗന്‍യാന്‍’ പദ്ധതിയില്‍ നിര്‍ണ്ണായക മുന്നേറ്റവുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന.കടലില്‍ ലാന്‍ഡ് ചെയ്ത ശേഷം പേടകം തലകീഴായി മറിഞ്ഞു പോകാതെ കുത്തനെ നിര്‍ത്തുന്നതിനുള്ള ‘ക്രൂ മോഡ്യൂള്‍ അപ്-റൈറ്റിംഗ് സിസ്റ്റം’, പേടകത്തിന്റെ സര്‍വീസ് മോഡ്യൂളും ക്രൂ മോഡ്യൂളും തമ്മില്‍ വേര്‍പെടുത്തുന്ന ‘കണക്‌ട് ഡിസ്‌കണക്‌ട് സിസ്റ്റം’, പാരച്യൂട്ടുകള്‍ തുറക്കുന്നതിന് തൊട്ടുമുമ്പ് മുകള്‍ഭാഗത്തെ സംരക്ഷണ കവചം മാറ്റുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ സമ്മര്‍ദ്ദം താങ്ങാനുള്ള പേടകത്തിന്റെ ശേഷി എന്നിവയാണ് വിജയകരമായി പരീക്ഷിച്ചത്.ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചിറങ്ങുമ്പോള്‍ പേടകം സമുദ്രത്തിലാണ് പതിക്കുക. ഈ സമയത്ത് പേടകം വെള്ളത്തില്‍ നേരെ തന്നെ കിടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക കോള്‍ഡ് ഗ്യാസ് ഉപയോഗിച്ച്‌ ബലൂണുകള്‍ വീര്‍പ്പിക്കുന്ന സംവിധാനമാണ് ഒന്നാമത്തെ പരീക്ഷണത്തിലൂടെ തെളിയിച്ചത്.മൂന്നാമതായി, പേടകത്തിന്റെ വേഗത കുറയ്ക്കാനുള്ള പാരച്യൂട്ടുകള്‍ പുറത്തേക്ക് വരുന്നതിനായി അതിന്റെ മുകള്‍ക്കവചം റോക്കറ്റ് തള്ളലിലൂടെ മാറ്റുമ്പോള്‍ ഉണ്ടാകുന്ന ആഘാതങ്ങളെ പേടകത്തിന്റെ ഘടനയ്ക്ക് പ്രതിരോധിക്കാന്‍ കഴിയുമെന്ന് 1.75 ഇരട്ടി അധികം സമ്മര്‍ദ്ദം ചെലുത്തി നടത്തിയ പരീക്ഷണത്തിലൂടെ ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചു.ഈ മൂന്ന് സുരക്ഷാ പരീക്ഷണങ്ങളും വിജയകരമായതോടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സുരക്ഷിതമായ വിക്ഷേപണത്തിലേക്ക് ഐ.എസ്.ആര്‍.ഒ ഒരുപടി കൂടി അടുത്തിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group