Home കർണാടക ബെംഗളൂരു കേന്ദ്രീകരിച്ച്‌ ലഹരികടത്ത് ;ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികള്‍

ബെംഗളൂരു കേന്ദ്രീകരിച്ച്‌ ലഹരികടത്ത് ;ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികള്‍

by ടാർസ്യുസ്

ബെംഗളൂരു :കേരളത്തിലേക്ക് വൻതോതില്‍ ലഹരി ഒഴുകുന്ന ബെംഗളൂരു ഇപ്പോള്‍ ലഹരി മാഫിയയുടെ പ്രധാന താവളമാണ്. ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്ന് വിവിധ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.കർണാടകയിലെ പാരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ മാത്രം ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 63 മലയാളികള്‍ തടവിലുണ്ട്. ഡാർക്ക് വെബ്, ക്രിപ്റ്റോ കറൻസി, ഫോറിൻ പോസ്റ്റ്, വിമാനത്താവള കാർഗോ എന്നിവ വഴിയാണ് പ്രധാനമായും രാസലഹരി ബെംഗളൂരുവില്‍ എത്തുന്നത്.ഇലക്‌ട്രോണിക് സിറ്റി, ബാഗലൂർ, കൊത്തന്നൂർ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മാഫിയ, സ്വകാര്യ ബസുകള്‍, ട്രെയിനുകള്‍, കൊറിയർ സർവീസുകള്‍ എന്നിവ വഴി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് ലഹരി എത്തിക്കുന്നു.ഈ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ഏജന്റുമാർ മുഖേന വീടുകളിലും ഭക്ഷണ പാക്കറ്റുകളിലും ലഹരി എത്തിക്കുന്ന രീതിയും വ്യാപകമാണ്. ലഹരിക്കടത്ത് വർധിച്ചതിനെ തുടർന്ന് കർണാടക ആന്റി നർകോട്ടിക്സ് വിഭാഗം പ്രത്യേക ദൗത്യസേന രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേരള പൊലീസ് DANSAF (District Anti-Narcotics Special Action Force) വിപുലീകരിക്കുകയും, ‘ഓപ്പറേഷൻ തൂഫാൻ’fan) പോലുള്ള പദ്ധതികളിലൂടെ അയല്‍ സംസ്ഥാനങ്ങളുമായി ചേർന്ന് അന്തർ സംസ്ഥാന ലഹരിക്കടത്ത് തടയാൻ കർശന പരിശോധനകള്‍ നടത്തി വരികയും ചെയ്യുന്നു .

You may also like

error: Content is protected !!
Join Our WhatsApp Group