ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസില്‍ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം.ബെംഗളൂരു അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികള്‍ ഉണ്ടെന്ന ശേഷാദ്രിപുരം സ്വദേശിയുടെ പരാതിയില്‍ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി നടനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.3 തവണകളായി സമൻസ് അയച്ചിട്ടും കൈപ്പറ്റാത്ത സാഹചര്യത്തിലായിരുന്നു നടപടി. എന്നാല്‍ ഈ വാർത്തകള്‍ എല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് നടൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന കാര്യം പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.