Home തിരഞ്ഞെടുത്ത വാർത്തകൾ കൊലപാതകത്തിന് മുമ്പ് ഗൂഗിൾ തിരച്ചിൽ; കേതൻ അഗർവാൾ കേസിൽ നിർണായക തെളിവ്

കൊലപാതകത്തിന് മുമ്പ് ഗൂഗിൾ തിരച്ചിൽ; കേതൻ അഗർവാൾ കേസിൽ നിർണായക തെളിവ്

മുംബൈ: പുനെയിലെ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്താൻ പ്രതികള്‍ ആസൂത്രണം നടത്തിയത് ഇന്റർനെറ്റിലൂടെയെന്ന് പൊലീസ് കണ്ടത്തല്‍.ഫൊറൻസിക് പരിശോധനയ്ക്കായി അയച്ച പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറൻസിക് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊലപാതകത്തിന് മുൻപ് സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടത്തി. പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം, മൊബൈല്‍ ലൊക്കേഷൻ ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സൂക്ഷിക്കാം പൂനയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതി സിയയുടെ ഫോണിലെ സേർച്ച്‌ ഹിസ്റ്ററിയാണ് ഇത്.ചാറ്റ് ജിപിടിയിലും, ഗൂഗിളിലും, യൂട്യൂബിലും എന്തിനേറെ ഡാർക്ക് വെബിലും സിയ കഴിഞ്ഞ ആറുമാസത്തിലേറെയായി തിരഞ്ഞിരുന്നത് ഈ കാര്യങ്ങള്‍ മാത്രം.

ഒപ്പം സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും ഫോണുകളില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ ഫൊറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് സിയയും ചേതനും കൊലപാതകം നടത്തിയതെന്നതിൻ്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോണ്‍ ചെയ്‌തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രതികളായ സിയയും ചേതനും കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച ആഡംബര കാറും, കേതൻ വിവാഹനിശ്ചയ വേളയില്‍ സിയയ്ക്ക് സമ്മാനിച്ച വിലകൂടിയ വജ്രാഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജൂലൈ 3 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ കോടതിയില്‍ സിയയ്ക്ക് വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായത് ആശയക്കുഴപ്പത്തിന് ഇടയാക്കി. അഭിഭാഷകരായ ആശുതോഷ് ശ്രീവാസ്തവയും, വിപുല്‍ ദുഷിംഗുമാണ് വക്കാലത്തുമായി ഹാജരായത്.

സിയയെ പ്രതിനിധീകരിക്കുന്നതിനായി തന്നെ ഏല്‍പ്പിച്ചിരുന്നു എന്നായിരുന്നു ആശുതോഷ് ശ്രീവാസ്തവയുടെ കോടതിയിലെ അവകാശ വാദം.സിയ വക്കാലത്ത് ഒപ്പിട്ട് തന്നിട്ടാണ് താൻ കോടതിയില്‍ എത്തിയതന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകൻ വിപുല്‍ ദുഷിംഗ് ആണ് തൻ്റെ വക്കീല്‍ അല്ലാതെ ശ്രീവാസ്തവ അല്ലെന്ന് സിയ കോടതിയെ അറിയിക്കുകയായിരുന്നു. ദുഷിംഗിനെ ഔദ്യോഗികമായി നിയമിച്ചിട്ടുണ്ടെന്ന് സിയയുടെ കുടുംബവും ആവർത്തിച്ചു. പിന്നാലെ വഞ്ചനയിലൂടെ ചില നിയമപരമായ രേഖകളില്‍ സിയയെ ഒപ്പിടിയിക്കാൻ ആശുതോഷ് ശ്രീവാസ്തവ ശ്രമിച്ചിരുന്നുവെന്ന് സഹോദരൻ സാഹില്‍ മാധ്യമങ്ങളോട് പറഞ്ഞതിനെതിരെ ശ്രീവാസ്തവ രംഗത്ത് എത്തി. തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ സാഹിലിനെതിരെ ഇയാള്‍ മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group