Home തിരഞ്ഞെടുത്ത വാർത്തകൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളില്‍ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.ണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

മാസങ്ങള്‍ക്ക് മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് പി എ മാധവന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട വിദഗ്ധ ചികിത്സയിലായിരുന്നെങ്കിലും ഒടുവില്‍ ആശുപത്രിയില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളില്‍ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.ണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. മാസങ്ങള്‍ക്ക് മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് പി എ മാധവന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട വിദഗ്ധ ചികിത്സയിലായിരുന്നെങ്കിലും ഒടുവില്‍ ആശുപത്രിയില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group