Home തിരഞ്ഞെടുത്ത വാർത്തകൾ രാത്രി പകലാകുന്ന ആവേശത്തിനൊപ്പം തീറ്റയും! ലോകകപ്പ് വൈബില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഫുഡ്, കൗതുക പട്ടികയുമായി സ്വിഗ്ഗി

രാത്രി പകലാകുന്ന ആവേശത്തിനൊപ്പം തീറ്റയും! ലോകകപ്പ് വൈബില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഫുഡ്, കൗതുക പട്ടികയുമായി സ്വിഗ്ഗി

by ടാർസ്യുസ്

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം ഫൈനല്‍ ദിവസമടുക്കുമ്പോഴേക്കും കൂടിക്കൂടി വരികയാണ്.ഈ ഫുട്ബോള്‍ ആവേശം കളിക്കളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും വമ്പൻ ബിസിനസ് വളർച്ചയാണ് ഉണ്ടാക്കുന്നത്. മത്സരങ്ങള്‍ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രി 12:30, പുലർച്ചെ 3:30, 6:30 എന്നീ സമയങ്ങളിലായതിനാല്‍, കളി കാണാനായി ഉറക്കമിളച്ചിരിക്കുന്ന ഫുട്ബോള്‍ പ്രേമികള്‍ അർദ്ധരാത്രിക്ക് ശേഷവും വൻതോതില്‍ ഭക്ഷണ സാധനങ്ങള്‍ ഓർഡർ ചെയ്യുന്നുണ്ട്. ജൂണ്‍ 11-ന് ആരംഭിച്ച്‌ ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന ഈ ഫുട്ബോള്‍ മാമാങ്കം പ്രമാണിച്ച്‌ പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളും ഡെലിവറി ആപ്പുകളും പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ ഓർഡർ ചെയ്യുന്നത് എന്ത്?പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി (Swiggy) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ചകളില്‍ (ജൂണ്‍ 11 – ജൂണ്‍ 24) എറ്റവും കൂടുതല്‍ ഓർഡറുകള്‍ വന്നത് രാത്രി 11 മുതല്‍ 12 വരെയുള്ള സമയത്തായിരുന്നു. ഇതാണ് കളിദിവസങ്ങളിലെ ഏറ്റവും തിരക്കേറിയ സമയം. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്തത് പിസ, ബർഗർ, ഫ്രൈസ്, വിവിധതരം പാനീയങ്ങള്‍ എന്നിവയായിരുന്നു. കൂടുതല്‍ ഓർഡറുകള്‍ വന്നത് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. വളർന്നു വരുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചിട്ടുണ്ട്. സൂററ്റ്, തിരുവനന്തപുരം, പട്ന എന്നിവയാണ് ഈ സ്ഥലങ്ങള്‍.ഇത് വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഇതില്‍ റെക്കോർഡ് ഓർഡർ നടത്തിയത് ചണ്ഡീഗഢില്‍ നിന്നുള്ള ഒരാളാണ്. ചിക്കൻ വിങ്സ്, ഹണി ചില്ലി പൊട്ടറ്റോ, ഹണി ചില്ലി കോളിഫ്ളവർ തുടങ്ങിയ വിഭവങ്ങള്‍ക്കായി 16,444 രൂപയാണ് ഈ സമയത്ത് ചെലവഴിച്ചതെന്ന കണക്കാണ് സ്വിഗ്ഗി പുറത്തു വിട്ടിരിക്കുന്നത്. ഈ സീസണിലെ രാജ്യത്തെ ഏറ്റവും ഉയർന്ന സിംഗിള്‍ ഓർഡർ തുകയാണിത്.

അതേ സമയം, വമ്പൻ ഓഫറുകളുമായി മക്ഡൊണാള്‍ഡ്സ് ഈ ലോകകപ്പ് വിപണി ലക്ഷ്യമിട്ട് മക്ഡൊണാള്‍ഡ്സ് ‘മിനി ബോള്‍ മീല്‍സ്’ എന്ന പേരില്‍ പുതിയ കോംബോ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ മുതല്‍ ആരംഭിക്കുന്ന ഈ ഓഫറില്‍ രണ്ട് പേർക്കുള്ള ബർഗറുകള്‍, ഫ്രൈസ്, കോക്ക് എന്നിവയ്ക്കൊപ്പം കോക്കകോള ബ്രാൻഡഡ് കളക്റ്റബിള്‍ മിനി ഫുട്ബോളും സൗജന്യമായി ലഭിക്കും. മുംബൈ, ഗോവ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഈ ഓഫറിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.സീ എന്റർടൈൻമെന്റ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, Unite8 സ്പോർട്സ് ചാനലുകളിലൂടെയും ZEE5 ആപ്പിലൂടെയും ഇന്ത്യയില്‍ ലോകകപ്പ് കാണുന്ന കാഴ്ച്ചക്കാരുടെ എണ്ണം 10 കോടി കടന്നു. ഇത് ആദ്യ ആഴ്ച്ചയിലെ കണക്കാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞ്, ജൂണ്‍ 29 മുതല്‍ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) മത്സരങ്ങള്‍ ആരംഭിച്ചതോടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ബ്രസീല്‍, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻ ടീമുകള്‍ നേർക്കുനേർ വരുന്നതോടെ വരും ദിവസങ്ങളില്‍ രാത്രികാലങ്ങളിലെ ഫുഡ് ഓർഡറുകള്‍ ഇനിയും ഉയരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group