Home കർണാടക ബംഗളൂരു സ്‌ഫോടനക്കേസ്: സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബംഗളൂരു സ്‌ഫോടനക്കേസ്: സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

by ടാർസ്യുസ്

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച്‌ ജയിലിലടയ്ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി.രോഗബാധിതയായി കഴിയുന്ന ഉമ്മയെ പരിചരിക്കാൻ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്ന സക്കരിയയുടെ അപേക്ഷയാണ് ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയത്. ജൂണ്‍ രണ്ടിനായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്.ശുചിമുറിയില്‍ തെന്നി വീണ് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്ത ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സക്കരിയ ജാമ്യം തേടിയിരുന്നത്.ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യ അവസ്ഥക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാണെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും മറ്റുള്ളവരുടെ നിരന്തരമായ സഹായം ആവശ്യമാണെന്നും വിദേശത്തായ സഹോദരന് മടങ്ങി വരാൻ തടസ്സമുണ്ടെന്നും ഭർതൃഗൃഹത്തിലായ സഹോദരിക്ക് നിരന്തരമായ പരിചരണം നല്‍കാൻ ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യമല്ലെന്നും അതിനാല്‍ മാതാവിനെ നിരന്തരമായ പരിചരണം നല്‍കാൻ കഴിയുന്ന ഒരേയൊരു മകൻ താൻ ആണെന്നും സക്കറിയ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിരുന്നു.2009 മുതല്‍ 17 വർഷക്കാലമായി എട്ടാം പ്രതിയായ സക്കരിയ ജാമ്യമില്ലാതെ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. വിചാരണ വേഗത്തില്‍ തീർക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും വിചാരണ നീണ്ടു പോവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group