ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത മേഖലയ്ക്ക് കരുത്ത് പകരാനുള്ള വമ്പൻ പദ്ധതികളിലൊന്നായ സബർബൻ റെയില്‍ ശൃംഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളില്‍ വ്യാപകമായ സിഗ്നലിംഗ് സംവിധാനം സജ്ജമാക്കാൻ സാധ്യത.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയില്‍ യൂറോപ്യൻ ട്രെയിൻ നിയന്ത്രണ സംവിധാനം (ഇടിസിഎസ്) സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി വ്യക്തമാക്കി.സബർബൻ റെയില്‍ ശൃംഖല ബെംഗളൂരു നഗരത്തിൻ്റെ പരിധിക്കപ്പുറം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇടിസിഎസ് സംവിധാനം സജ്ജമാക്കാനുള്ള ആലോചന നടക്കുന്നത്.
കമ്മ്യൂണിക്കേഷൻ – ബേസ്ഡ് ട്രെയിൻ കണ്ട്രോള് (സിബിടിസി) സിഗ്നലിങ് സംവിധാനമാണ് സബർബൻ റെയില്‍ പദ്ധതിക്കായി ആദ്യം നിർദേശിച്ചിരുന്നത്.148 കിലോമീറ്റർ വരുന്ന് ബെംഗളൂരു സബർബൻ റെയില്‍ ശൃംഖല നടപ്പിലാക്കുന്ന കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി ഭാവിയിലെ വിപുലീകരണവും ബെംഗളൂരു നഗരപരിധിക്കപ്പുറം അതിവേഗ സർവീസുകള്‍ നടത്താനുള്ള സാധ്യതയും കണക്കിലെടുത്ത് ഇടിസിഎസ് നിർദേശിച്ചിട്ടുള്ളത്.”നാല് സബർബൻ റെയില്‍ ഇടിസിഎസ് പദ്ധതികള്‍ നിർദേശിച്ചിട്ടുണ്ടെന്ന് കെ റൈഡ് മാനേജിങ് ഡയറക്ടർ ലക്ഷ്മണ് സിങ് പറഞ്ഞു. :ഉയർന്ന വേഗതയുള്ള ട്രെയിൻ പ്രവർത്തനങ്ങള്‍ക്ക് ഇടിസിഎസ് കൂടുതല്‍ അനുയോജ്യമാണ്. നെറ്റ്വർക്ക് ദീർഘദൂര, ഉയർന്ന വേഗതയുള്ള ഇടനാഴികളിലേക്ക് വികസിക്കുമ്പോള്‍ സിബിടിസി അനുയോജ്യമല്ല. ഒരു വലിയ നെറ്റ്വർക്കിനുള്ളിലെ ഒന്നിലധികം ഇടനാഴികള്ക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമതയ്ക്കും സിബിടിസി അനുയോജ്യമല്ല. അതിനാല്‍ സിഗ്നലിങ് സംവിധാനം ഇടിസിഎസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മണിക്കൂറില്‍ 200 മുതല്‍ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സഹായിക്കും” – എന്ന് കെ റൈഡ് മാനേജിങ് ഡയറക്ടർ പറഞ്ഞു.
ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനില്‍ വിന്യസിച്ചിരിക്കുന്ന സംവിധാനത്തിന് സമാനമായ സിബിടിസി സിഗ്നലിങ്ങ് സംവിധാനമാണ് സബർബൻ റെയില്‍ പദ്ധതിയുടെ ഡിപിആർ ആദ്യം നിർദേശിച്ചിരുന്നത്. പിങ്ക്, ബ്ലൂ ലൈനുകള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന ഇടനാഴികള്‍ക്കായി പദ്ധതിയിട്ടിരുന്നുണ്ട്. 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡല്‍ഹി – ഗാസിയാബാദ് – മീററ്റ് നമോ ഭാരത് ഇടനാഴിയില്‍ യൂറോപ്യൻ ട്രെയിൻ നിയന്ത്രണ സംവിധാനം ലെവല്‍ 2 സിഗ്നലിങ് പ്രവർത്തനക്ഷമമാണ്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ – അഹമ്മദാബാദ് ഹൈ – സ്പീഡ് റെയില്‍ പദ്ധതിക്കും ഈ സാങ്കേതികവിദ്യ നിർദേശിച്ചിട്ടുണ്ട്.ട്രെയിനുകളും ട്രാക്ക്സൈഡ് ഉപകരണങ്ങളും തമ്മിലുള്ള തുടർച്ചയായ ആശയവിനിമയം ഇടിസിഎസ് സാധ്യമാക്കുന്നു. ഇത് ട്രെയിനുകളുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ തല്‍ഫലമായി അറിയാനാകും. ഈ സംവിധാനം ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ, ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ, ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും.