Home കർണാടക ബെംഗളൂരു രാമൻ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

ബെംഗളൂരു രാമൻ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

by ടാർസ്യുസ്

ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ക്വാണ്ടം ഇൻഫർമേഷൻ തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്ന പ്രശസ്തമായ സ്വയംഭരണ സ്ഥാപനമായ ബെംഗളൂരു രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷക്കള്‍ നല്‍കാവുന്നതാണ്.അടിസ്ഥാന ശാസ്ത്ര വിഷയങ്ങളോട് താത്പര്യമുള്ള യുവ എൻജിനീയർമാർക്ക് ഇത് നല്ലൊരു അവസരമാണ്. വൈദ്യുതകാന്തിക സിമുലേഷനുകള്‍, ആധുനിക റേഡിയോ ഫ്രീക്വൻസി സർക്യൂട്ടുകള്‍, ഹൈ സ്പീഡ് അനലോഗ് -ഡിജിറ്റല്‍ കണ്‍വെർട്ടറുകള്‍, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സിങ് സിസ്റ്റങ്ങള്‍ അല്‍ഗോരിതങ്ങള്‍, സോഫ്റ്റ് വെയർ വികസനം, പരിശോധന, ഇൻസ്റ്റാലേഷൻ തു‍ടങ്ങിയവയാണ് പ്രോഗ്രാമുകള്‍. പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുമായും എൻജിനീയർമാരുടെയും കൂടെ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നു.

ഇലക്‌ട്രോണിക്സ്, ഇക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിങ് ബ്രാഞ്ചുകളില്‍ ഒന്നില്‍ ബി ടെക് തത്തുല്യം ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 70% മാർക്കും 7.5 സിജിപിഎയും വേണം. സംവരണ ആനുകൂല്യമുള്ള അപേക്ഷകർക്ക് ഇളവ് ലഭിക്കും. അപേക്ഷയിലെ അടിസ്ഥാനത്തില്‍ ഷോർട്ട് ലിസ്റ്റ് തയാറാക്കുകയും പീന്നിട് ഇന്റർവ്യൂവിന് ക്ഷണിക്കുയും ചെയ്യുന്നു. നിയമന കാലാവധി ഒരു വർഷത്തേക്കാണ്. മാസത്തില്‍ 31,000 രൂപയാണ് ലഭിക്കുന്നത്. അപേക്ഷയിലെ ബയോഡാറ്റ വിവരങ്ങള്‍ രണ്ടു പേജില്‍ കവിയരുത്. അതായത് കാര്യങ്ങള്‍ 1500 വാക്കുകളില്‍ ഒതുക്കി ഒരു ലക്ഷ്യ പ്രസ്താവനയും സമർപ്പിക്കണം. അപേക്ഷകനെ അക്കാദമികമായോ തൊഴില്‍പരമായോ അറിയാവുന്ന രണ്ട് വ്യക്തികളുടെ പേരുകളും അപേക്ഷയില്‍ നല്‍കണം.

You may also like

error: Content is protected !!
Join Our WhatsApp Group