Home തിരഞ്ഞെടുത്ത വാർത്തകൾ കാസര്‍കോട് കടലില്‍ കുളിക്കാനിറങ്ങി കണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു

കാസര്‍കോട് കടലില്‍ കുളിക്കാനിറങ്ങി കണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു

by ടാർസ്യുസ്

കാസര്‍കോട്: കാസര്‍കോട് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിന്റെ മകന്‍ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിന്റെ മകന്‍ അപ്പു ടി എബ്രഹാം എന്നിവരാണ് മരിച്ചത്ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണ സംഭവം . നാല് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ബേക്കല്‍ ബീച്ച്‌ തീരത്തൂടെ നടന്ന്, പള്ളിക്കര റെഡ് മൂണ്‍ ബീച്ചിന് ഒരു കിലോമീറ്റര്‍ തെക്കോട്ട് മാറി വിജനമായ സ്ഥലത്ത് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ അങ്കിതും അപ്പുവും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന അലന്‍ സോണി, അലന്‍ ദേവസ്യ എന്നിവര്‍ പരിഭ്രാന്തരായി ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ ബേക്കല്‍ തീരദേശ പൊലീസും പ്രാദേശിക നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയും കടലില്‍ വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.അപ്പു ടി എബ്രഹാമിന്റെ മൃതദേഹം ചിത്താരി പുഴയില്‍ നിന്നും അങ്കിത്തിന്റെ മൃതദേഹം മട്ടുന്തല അഴിമുഖത്ത് നിന്നുമാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group