Home കർണാടക ബ്രഹ്‌മാണ്ഡ നീക്കത്തില്‍ നിന്ന് പിന്നോട്ടില്ല, രണ്ടും കല്‍പ്പിച്ച്‌ BMRCL, ചെറിയ ദൂരത്തിലല്ല ഇനി കളി, തുംകൂര്‍ പിടിക്കാന്‍ ഡിപിആര്‍ റെഡി

ബ്രഹ്‌മാണ്ഡ നീക്കത്തില്‍ നിന്ന് പിന്നോട്ടില്ല, രണ്ടും കല്‍പ്പിച്ച്‌ BMRCL, ചെറിയ ദൂരത്തിലല്ല ഇനി കളി, തുംകൂര്‍ പിടിക്കാന്‍ ഡിപിആര്‍ റെഡി

ബെംഗളൂരു നമ്മ മെട്രോ തുംകൂറിലേക്ക് നീട്ടുന്നതിനായുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (DPR) കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ച്‌ BMRCL. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍ ജില്ലാ മെട്രോ ഇടനാഴിയായി ഇത് മാറും.59.6 കിലോമീറ്റര്‍ വരുന്ന ഇടനാഴിക്ക് രണ്ട് നിര്‍വഹണ മാതൃകകളാണ് ഡിപിആറില്‍ BMRCL നിര്‍ദേശിച്ചിരിക്കുന്നത്. ഒന്ന് 18,000 കോടി രൂപ ചെലവില്‍ BMRCL നേരിട്ട് നടപ്പാക്കുന്ന രീതി. മറ്റൊന്ന് 20,000 കോടി രൂപ ചെലവില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലുള്ളത്.നിര്‍ദ്ദിഷ്ട മെട്രോ ലൈന്‍ ഗ്രീന്‍ ലൈനിന്റെ നിലവിലെ ടെര്‍മിനലായ മദാവര മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച്‌ നെലമംഗല, ദബാസ്പേട്ട്, ക്യാതസാന്ദ്ര തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയി തുംകൂറില്‍ എത്തുന്ന രീതിയിലാണ് (BMRCL’s Tumkur Line).16 സ്റ്റേഷനുകളുള്ള ഇടനാഴി ബെംഗളൂരുവിനും തുംകൂറിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറായി കുറയ്ക്കും. ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്.

കമ്പനി 1.26 കോടി രൂപയ്ക്കാണ് കരാര്‍ എടുത്തത്.സാധ്യമായ ഏറ്റവും നല്ല റൂട്ട് കണ്ടെത്താനായി ഭൗമ സാങ്കേതിക പരിശോധനകള്‍, ഏരിയല്‍ സര്‍വേകള്‍, പരിസ്ഥിതി ആഘാത വിലയിരുത്തലുകള്‍ തുടങ്ങിയവ നടത്തിയാണ് DPR തയ്യാറാക്കിയിരിക്കുന്നത്.ഗ്രീന്‍ ലൈനിന്റെ വിപുലീകരണംസില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് – മദാവര ഗ്രീന്‍ ലൈനിന്റെ വിപുലീകരണമാണ് ഈ പാത. നിലവില്‍ 33.46 കിലോമീറ്റര്‍ ദൂരത്തില്‍ 31 സ്റ്റേഷനുകളുമായാണ് സര്‍വീസ്. മെട്രോ കണക്ടിവിറ്റി ബെംഗളൂരു നഗരത്തിന്റെ അതിര്‍ത്തി കടന്ന് അയല്‍ ജില്ലയായ തുംകൂറിലേക്ക് വ്യാപിപ്പിക്കുകയാണ് ഈ വികസന നടപടിയുടെ ലക്ഷ്യം.സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ അംഗീകരിച്ചാല്‍ വൈകാതെ കേന്ദ്ര സര്‍ക്കാരിന് അയയ്ക്കും. കേന്ദ്രാനുമതി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബൊമ്മസാന്ദ്ര-ഹൊസൂര്‍ മെട്രോ വികസന പദ്ധതി മന്ദഗതിയിലായതിനാല്‍ സംസ്ഥാനത്തെ ആദ്യത്തെ അന്തര്‍-നഗര മെട്രോ പദ്ധതിയായി ഇത് മാറും.18,670 കോടി രൂപയാണ് BMRCL കണക്കാക്കുന്ന പദ്ധതി ചെലവ്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) പദ്ധതി നടപ്പാക്കുന്നതിന് 2025 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ച്‌ BMRCL ന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ടെന്‍ഡര്‍ വിളിച്ചത്. തത്പര കക്ഷികള്‍ക്ക് ടെന്‍ഡര്‍ ബിഡുകള്‍ സമര്‍പ്പിക്കുന്നതിന് 2025 നവംബര്‍ 20 വരെയായിരുന്നു സമയപരിധി.

4.5 ലക്ഷം രൂപയായിരുന്നു ഇതിനായുള്ള ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്).തുംകൂര്‍ അതിവേഗം വ്യാവസായിക കേന്ദ്രമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം വ്യവസായ മേഖലയില്‍ നിന്ന് ശക്തമായി ഉയര്‍ന്നിരുന്നു.സാധ്യതാ പഠനം അനുസരിച്ച്‌, പാത യാഥാര്‍ഥ്യമായാല്‍ ഒരു ദിശയില്‍ മണിക്കൂറില്‍ 15,000 യാത്രക്കാര്‍ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തും. മദാവരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന് (BIEC) സമീപത്ത് നിന്നാണ് സ്റ്റേഷനുകള്‍ ആരംഭിക്കുക.നേരത്തേ 25 എലിവേറ്റഡ് സ്റ്റേഷനുകളാണ് ഈ കോറിഡോറില്‍ കണക്കാക്കിയിരുന്നതെങ്കിലും BMRCL ഇത് 16 ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ റോഡ് മാര്‍ഗം തുംകൂറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടതുണ്ട്. മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ ഇത് പകുതിയായി കുറയും.എതിര്‍പ്പുയര്‍ത്തി ഒരു വിഭാഗംഅതേസമയം തുംകൂറിലേക്ക് നമ്മ മെട്രോ ലൈന്‍ നീട്ടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തുണ്ട്.

മെട്രോ പാതയ്ക്ക് പകരം സബര്‍ബന്‍ റെയിലിന്റെ വികസനമാണ് മികച്ച ബദലെന്നാണ് ആക്ടിവിസ്റ്റുകള്‍ അടക്കം ഉള്‍പ്പെടുന്ന ഇക്കൂട്ടരുടെ വാദം.’മെട്രോ ചെറിയ നഗര ദൂരങ്ങള്‍ക്കുള്ളതാണ്, അല്ലാതെ 60-70 കിലോമീറ്റര്‍ അകലെയുള്ള നഗരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയല്ല. നമ്മ മെട്രോ തുംകൂറിലേക്ക് നീട്ടുന്നത് ഭീമമായ ചെലവ് വരുത്തും.നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുക്കും. പോരാത്തതിന് പാത കടന്നുപോകുന്ന മേഖലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം ഏറെക്കാലം ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യും. 200 രൂപയ്ക്ക് ഒരു ഭാഗത്തേക്ക് 60 കിലോമീറ്റര്‍ പിന്നിടാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരും.അതിനാല്‍ പ്രായോഗികമായ പരിഹാരം സബര്‍ബന്‍ റെയില്‍വേ ശക്തിപ്പെടുത്തുക എന്നതാണ്. സബര്‍ബന്‍ ഇതിനോടകം തന്നെ ബെംഗളൂരുവിനെയും തുംകൂറിനെയും ഒരു മണിക്കൂറിനുള്ളില്‍ ബന്ധിപ്പിക്കുന്നുണ്ട്’- സിറ്റിസണ്‍സ് ഫോര്‍ സിറ്റിസണ്‍സ് (C4C) സ്ഥാപകന്‍ രാജ് കുമാര്‍ ദുഗര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group