ബെംഗളൂരുവിലൊരു ജോലി, അവിടുത്തെ താമസം ഇതൊക്കെ പല യുവാക്കള്‍ക്കും സ്വപ്നമാണ്. എന്നാല്‍ ബെംഗളൂരു പോലൊരു നഗരത്തിലേക്ക് ജീവിതം പറിച്ച് നടുമ്പോള്‍ നിരവധി അപ്രതീക്ഷിത അനുഭവങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും എന്ന് മറക്കരുത്.കാലാവസ്ഥ മുതല്‍ ഗതാഗതക്കുരുക്ക് വരെ നിങ്ങളുടെ പ്രതീക്ഷകളെ പൂർണമായും മാറ്റിമറിക്കുന്ന കാര്യങ്ങളായിരിക്കും അത്. എന്തായാലും ബെംഗളൂരിലേക്ക് ചേക്കേറിയപ്പോള്‍ തന്നെ കാത്തിരുന്നത് എന്തൊക്കെയാണെന്ന് പറയുന്ന ഒരു ടെക്കിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചകർച്ചയാകുന്നത്. മീഹക് അഗർവാള്‍ എന്ന യുവതിയാണ് അനുഭവങ്ങള്‍ പങ്കിട്ടത്.ബെംഗളൂരിലേക്ക് മാറുകയാണോ? ഞാൻ മാറും മുൻപ് ആരെങ്കിലും ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ എന്ന വരികളോടെയാണ് അവർ തൻ്റെ വീഡിയോ പങ്കുവെച്ചത്.സ്വപ്നസുന്ദരമായ കാലാവസ്ഥ, പക്ഷേ എപ്പോള്‍ വേണമെങ്കിലും മഴബെംഗളൂരുവിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പലരും ചൂണ്ടിക്കാണിക്കുന്നത് ഇവിടുത്തെ കാലാവസ്ഥയാണ്.
വർഷം മുഴുവൻ താരതമ്യേന സുഖകരമായ അന്തരീക്ഷമാണ് നഗരത്തിലുള്ളത്. എന്നാല്‍ ആ കാലാവസ്ഥയ്ക്ക് ഒരു മറുവശവുമുണ്ടെന്ന് മീഹക് പറയുന്നു. ഒരു നിമിഷം തെളിഞ്ഞുനില്ക്കുന്ന ആകാശം അടുത്ത നിമിഷം മഴയായി മാറാം. പെട്ടെന്നുള്ള മഴ പലപ്പോഴും യാത്രകളടക്കം പല പ്ലാനുകളും ഇല്ലാതാക്കാറുണ്ടെന്ന് അവർ പറയുന്നു.വീട് കണ്ടെത്തല്‍ എളുപ്പമല്ലപുതിയതായി നഗരത്തിലെത്തുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് താമസസ്ഥലം കണ്ടെത്തുന്നത് ആണ്. മീഹകിന്റെ അഭിപ്രായത്തില്‍ ബെംഗളൂരുവില്‍ വീട് അന്വേഷിക്കുന്നത് ഒരു മുഴുവൻ സമയ ജോലിക്ക് തുല്യമാണ്. അനുയോജ്യമായ വീട് കണ്ടെത്താൻ ദിവസങ്ങളോ ആഴ്ചകളോ ചെലവഴിക്കേണ്ടി വരാം. ഇനി വീട് കിട്ടിയാല്‍ തന്നെ ഡെപ്പോസിറ്റ് തീർച്ചായും നിങ്ങളെ ഞെട്ടിക്കുമെന്നാണ് മീഹക് പറയുന്നത്.അഞ്ച് കിലോമീറ്റർ ദൂരം, പക്ഷേ 40 മിനിറ്റ് യാത്രബെംഗളൂരുവിന്റെ മറ്റൊരു മുഖമാണ് ഗതാഗതക്കുരുക്ക്. ദൂരം നോക്കി യാത്രാ സമയം കണക്കാക്കുന്നവർക്ക് നഗരം വലിയ പാഠമാണ് നല്‍കുന്നത്. അഞ്ച് കിലോമീറ്റർ മാത്രമുള്ള യാത്രയ്ക്ക് പോലും 30 മുതല്‍ 40 മിനിറ്റ് വരെ എടുക്കാൻ സാധ്യതയുണ്ടെന്ന് മീഹക് പറയുന്നു. ഇവിടെ ദൂരത്തേക്കാള്‍ പ്രധാനം സമയമാണെന്നും അവർ ചൂണ്ടിക്കാട്ടി.ദോശയോടുള്ള പ്രണയം എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ലബെംഗളൂരുവിലെ ജീവിതം ഭക്ഷണശീലങ്ങളെയും സ്വാധീനിക്കുമെന്നാണ് മീഹകിന്റെ അനുഭവം.
ആദ്യകാലത്ത് പരിചയമില്ലാത്ത പല ഭക്ഷണങ്ങളും പിന്നീട് ദിനചര്യയുടെ ഭാഗമാകുന്നു. തനിക്കും അങ്ങനെ തന്നെയായിരുന്നുവെന്ന് അവർ പറയുന്നു. ഇപ്പോള്‍ രാവിലെ എട്ടുമണിക്കേ ദോശ കഴിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് താൻ മാറിയെന്നാണ് അവർ തമാശയായി കുറിച്ചത്.സമൂഹം ഒറ്റപ്പെടാൻ അനുവദിക്കില്ലപുതിയ നഗരത്തിലേക്ക് മാറുമ്പോള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഒറ്റപ്പെടല്‍. എന്നാല്‍ ബെംഗളൂരുവില്‍ അതിന് സാധ്യത കുറവാണെന്നാണ് മീഹകിന്റെ അഭിപ്രായം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികളും മീറ്റപ്പുകളും സാമൂഹിക കൂട്ടായ്മകളും പുതിയ ആളുകള്‍ക്ക് സൗഹൃദങ്ങള്‍ കണ്ടെത്താൻ സഹായിക്കും.രാത്രി ജീവിതം പ്രതീക്ഷിക്കുന്നവർക്ക് ചെറിയ നിരാശമുംബൈയോ ഡല്‍ഹിയോ പോലുള്ള നഗരങ്ങളില്‍ നിന്നെത്തുന്നവർക്ക് ബെംഗളൂരു ചിലപ്പോള്‍ വ്യത്യസ്ത അനുഭവമായിരിക്കും. നഗരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും രാത്രി 10 മുതല്‍ 11 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കാറുണ്ടെന്ന് മീഹക് ചൂണ്ടിക്കാട്ടി. രാത്രി വൈകിയും സജീവമായ നഗരജീവിതം പ്രതീക്ഷിക്കുന്നവർക്ക് ഇത് ആദ്യം അതിശയമായി തോന്നാമെങ്കിലും പിന്നീട് അതും ജീവിതശൈലിയുടെ ഭാഗമാകും എന്നാണ് മീഹക് പറയുന്നത്.