Home തിരഞ്ഞെടുത്ത വാർത്തകൾ ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വർണം കവർന്നു

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വർണം കവർന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പ്രാഥമിക വിവരം. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് മൂവരും വീടിനകത്ത് കടന്നത്.അകത്തു കടന്ന മോഷ്‌ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരം വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ് എച്ച് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മോഷണ സമയത്ത് സോമശേഖരൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group