Home ചെന്നൈ വിജയ്‌യുടെ സര്‍ക്കാര്‍ വീഴുമോ? തമിഴ്നാട്ടില്‍ പുതിയ പ്രതിസന്ധി, പിന്തുണ വിടുമെന്ന മുന്നറിയിപ്പുമായി സിപിഎം

വിജയ്‌യുടെ സര്‍ക്കാര്‍ വീഴുമോ? തമിഴ്നാട്ടില്‍ പുതിയ പ്രതിസന്ധി, പിന്തുണ വിടുമെന്ന മുന്നറിയിപ്പുമായി സിപിഎം

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട്ടില്‍ അധികാരമേറ്റിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. ഇതിനിടെ വലിയ പ്രതിസന്ധികളാണ് മുഖ്യമന്ത്രിയും സർക്കാരും നേരിടുന്നത്.എഐഎഡിഎംകെയില്‍ നിന്നും പിന്തുണയുമായി എത്തിയ എംഎല്‍എമാരെ സർക്കാരിന്റെ ഭാഗമാക്കുന്നതി സംബന്ധിച്ചാണ് പുതിയ പ്രതിസന്ധി. എഐഎഡിഎംകെ സഖ്യത്തില്‍ പ്രവേശിച്ചാല്‍ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് സഖ്യകക്ഷികളില്‍ ഒന്നായ സിപിഎം പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയായത്.എഐഎഡിഎംകെ വിഭാഗത്തെ ടിവികെ സർക്കാരിന്റെ ഭാഗമാക്കുന്നത് ജനങ്ങളുടെ വിധിന്യായത്തിന് എതിരാണെന്ന് സിപിഎം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സഖ്യത്തിലെ എഐഎഡിഎംകെയുടെ സാന്നിധ്യം ടിവികെയുടെ ‘ശുദ്ധമായ ഭരണം’ എന്ന വാഗ്ദാനത്തിന് എതിരായിരിക്കുമെന്നും സിപിഎം അറിയിച്ചു.

ഇതോടെ ടിവികെയും മുഖ്യമന്ത്രി വിജയ്‌യും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.തമിഴ്നാട് മറ്റൊരു തിരഞ്ഞെടുപ്പിന് തയ്യാറാകാത്തതിനാലും ഗവർണറിലൂടെ ഭരണം ബിജെപിയുടെ കൈകളില്‍ എത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ ടിവികെയെ പിന്തുണച്ചതെന്നും സിപിഎം അറിയിച്ചു. തമിഴ്നാട്ടിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദ്രാവിഡ രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ ചരിത്ര വിജയം നേടിയ വിജയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 234ല്‍ 108 സീറ്റ് തൂത്തുവാരിയ ടിവികെയ്ക്ക് പത്ത് സീറ്റിന്റെ കുറവായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്, വിസികെ, സിപിഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു.

എന്നാല്‍ വിശ്വാസ വോട്ടടെടുപ്പില്‍ 24 എഐഎഡിഎംകെ വിമത എംഎല്‍എമാരുടെ പിന്തുണ കൂടി വിജയ്‌യെ തേടിയെത്തി. ഈ എംഎല്‍എമാരെ സർക്കാരിന്റെ ഭാഗമാക്കുന്നതിന് എതിരെയാണ് സിപിഎം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് വിജയ്യ്ക്ക് നല്‍കിയിരുന്നു. എഐഎഡിഎംകെയില്‍ നിന്ന് കൂറുമാറി വിശ്വാസ വോട്ടെടുപ്പില്‍ ടിവികെയെ പിന്തുണച്ച എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് തീരുമാനം വലിയ കളങ്കമുണ്ടാക്കുമെന്ന് കാർത്തി ചൂണ്ടിക്കാട്ടിയിരുന്നു.വിജയ് സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡി.എം.കെയുടെ ആവശ്യമില്ലെന്നും മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങള്‍ വിജയ് എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group