കേരളം: കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധ ജില്ലകളില്‍ മഴ ജാഗ്രത പ്രഖ്യാപിച്ചതിനൊപ്പം കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ. മലപ്പുറം, കോഴിക്കോട്, വയനാട്. എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.മത്സ്യത്തൊഴിലാളികള്‍ക്ക് കർശന നിർദ്ദേശംകടല് പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനം പാടില്ല. എന്നാല്‍ കർണാടക തീരത്ത് നിലവില്‍ നിയന്ത്രണങ്ങളില്ല.
ഗള്‍ഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, മാലിദ്വീപ് പ്രദേശം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ പോകുന്നവർ ജാഗ്രത പാലിക്കണം.കേരളത്തില്‍ കാലവർഷം എത്തുന്നതിന്റെ പ്രാരംഭ സൂചനകള്‍ പ്രകടമായിത്തുടങ്ങി. നാളെയോടെ (ശനിയാഴ്ച) തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ കാലവർഷം എത്തിയേക്കും. നിലവില്‍ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 17 വരെ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാനാണ് സാധ്യത.ശ്രദ്ധിക്കുക: ഇടിമിന്നല്‍ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.