Home തിരഞ്ഞെടുത്ത വാർത്തകൾ അടുത്ത സുഹൃത്ത് വാട്സാപ്പിലയച്ച കല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ

അടുത്ത സുഹൃത്ത് വാട്സാപ്പിലയച്ച കല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ

വിവാഹം ക്ഷണിക്കുന്നത് വലിയൊരു ച‌‍ടങ്ങ് തന്നെയാണ്. ഈ തിരക്കിനിടെ ഇനി ആരെയെങ്കിലും വിളിക്കാൻ വിട്ടുപോയാല്‍ പിന്നെ പറയുകയും വേണ്ട.അതുകൊണ്ട് തന്നെ കല്യാണക്കുറി വാട്സാപ്പിലയയ്ക്കുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുന്നു. എന്നാ. ഇതില്‍ പോലും ഇപ്പോള്‍ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ വാട്സാപ്പ് വഴി അയച്ചുകിട്ടിയ വിവാഹ ക്ഷണക്കത്ത് ഡൗണ്‍ലോഡ് ചെയ്ത് തട്ടിപ്പിനിരയായിരിക്കുകയാണ് ഒരു യുവാവ്.വെഡ്ഡിങ് എപികെ ഇൻവിറ്റേഷൻ എന്ന പേരിലുള്ള ഫയലാണ് സന്ദേശത്തിനൊപ്പം ബെംഗളൂരു സ്വദേശിയായ യുവാവിന് അയച്ച്‌ കിട്ടിയത്. അടുത്ത സുഹൃത്തിൻറെ നമ്പരില്‍ നിന്ന് വന്നതിനാല്‍ യുവാവ് ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ പലയിടത്ത് നിന്നായി പണമിടപാട് നടന്നതിൻറെ സന്ദേശങ്ങള്‍ മൊബൈലിലേക്ക് എത്തുകയായിരുന്നു. ബാങ്കിലെത്തിയപ്പോഴാണ് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായത് തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ പൊലീസിലെത്തി പരാതി നല്‍കി.ഫോണിലേക്ക് എത്തിയ ഫയലില്‍ മാല്‍വെയറുണ്ടായിരുന്നുവെന്നും ഇതിലൂടെയാണ് തട്ടിപ്പുകാർക്ക് മൊബൈലിൻറെ ആക്സസ് ലഭ്യമായതെന്നും പൊലീസ് പറയുന്നു. എപികെ ഫയലുകള്‍ പ്രത്യേകിച്ചും അപരിചിതമായ നമ്പറുകളില്‍ നിന്ന് വരുന്നത് ഡൗണ്‍ലോഡ് ചെയ്യരുതെന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ബാങ്ക് വിവരങ്ങളും പാസ്വേർഡുകളും വ്യക്തിഗത വിവരങ്ങളുമടക്കം ചോരുമെന്നും സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.സമാന ഒരു സംഭവം കഴിഞ്ഞ വർഷം ഗുരുഗ്രാമിലും നടന്നിരുന്നു. വാട്സാപ്പിലേക്കെത്തിയ സന്ദേശത്തിലെ ഫയല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തതും ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു. 97,000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group