Home തിരഞ്ഞെടുത്ത വാർത്തകൾ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; യുവതിക്കും സഹോദരനും ദാരുണാന്ത്യം

ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; യുവതിക്കും സഹോദരനും ദാരുണാന്ത്യം

പട്ടാമ്പി: ബംഗളൂരു യാത്ര കഴിഞ്ഞു മടങ്ങവേയുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ കൃഷ്ണഗിരിയില്‍ വെച്ചായിരുന്നു അപകടം.പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതരമായി പരുക്കേറ്റു. വിനീതും ദിവ്യയും ഇവരുടെ കുട്ടികളും ബന്ധുക്കളും ഉള്‍പ്പെടെ എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികില്‍ വാഹനം നിർത്തി ടയർ മാറ്റുകയായിരുന്നു. ഈ സമയം ഒരു ലോറി ഇവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group