ലക്‌നൗ: വിവാഹസല്‍ക്കാരത്തിനിടെ വസ്‌ത്രത്തില്‍ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു.ഉത്തർപ്രദേശിലെ ഗോരക്‌പൂരിലാണ് സംഭവം. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത്‌കുമാർ എന്ന 25കാരനാണ് മരിച്ചത്. സംഘർഷത്തില്‍ ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. രാത്രിയില്‍ ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.വിവാഹച്ചടങ്ങിനിടെ ഡിജെയ്‌ക്കിടെയാണ് സംഘർഷം തുടങ്ങിയത്. പിന്നീട് സല്‍ക്കാരത്തിനിടെ വസ്‌ത്രത്തില്‍ ചിക്കൻകറി വീണതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും കല്ലുകള്‍, ബെല്‍റ്റുകള്‍, മുളവടികള്‍, വടിവാള്‍ തുടിങ്ങിയവ ഉപയോഗിച്ച് പരസ്‌പരം ഏറ്റുമുട്ടാൻ തുടങ്ങി. സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമിത് കുമാറിനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെയാണ് മരണപ്പെട്ടത്. മൂന്നുമാസം മുൻപാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. മൊബൈല്‍ക്കട ജീവനക്കാരനായ സുമിത്തായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.